"മെലാന്‍ഷ്'19"; കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ മോട്ടിവേഷന്‍ ക്ലാസ് 25ന്
കുവൈത്ത്: ദേശീയ ദിന അവധിയോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ളാസ് സംഘടിപ്പിക്കുന്നു. "മെലാന്‍ഷ്'19" എന്ന പേരില്‍ കുവൈത്ത് കേരളാ ഇസ്ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിംഗാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 25 ന് അബ്ബാസിയ ദാറുതര്‍ബിയ മദ്രസയിലും (ഇന്റഗ്രേറ്റഡ് സ്കൂൾ) ഫെബ്രുവരി 26 ന് മംഗഫ് ത്വയ്ബ ഓഡിറ്റോറിയത്തിലും രണ്ട് സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് (success formula, confidence building) രക്ഷിതാക്കൾക്ക് (effective parenting) എന്നീ വിഷയങ്ങളിൽ ക്ലാസ് നടക്കും.
ട്രെൻഡ് കേരളാ ഇൻസ്ട്രക്ടർ ശിഹാബ് മാസ്റ്റർ നീലഗിരി, മോട്ടിവേഷൻ സ്പീക്കർ അബ്ദുല്ല എം. സി പടന്ന എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 90043013, 99241700 എന്നീ നമ്പറുകളില്‍ ബന്ധപ്പടാവുന്നതാണ്.
- Media Wing - KIC Kuwait