ദാറുല്‍ഹുദാ പ്രവേശനോത്സവം നാളെ (24 തിങ്കള്‍)

സംസ്ഥാന തല ഉദ്ഘാടനം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം നാളെ (24 തിങ്കള്‍) വാഴ്‌സിറ്റിയിലും ഇതര യു.ജി കോളേജുകളിലുമായി നടക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പത്തിന് വാഴ്‌സിറ്റിയില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മു്ത്തുക്കോയ തങ്ങള്‍, വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ എന്നിവര്‍ സംബന്ധിക്കും.

സംസ്ഥാനത്ത് ദാറുല്‍ഹുദായിലും വിവിധ യു.ജി കോളേജുകളിലുമായി 850 ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ പ്രവേശനം ലഭിച്ചത്. ദാറുല്‍ഹുദായുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനു കീഴിലുള്ള വാഴ്സിറ്റിയിലെയും ഇതര സംസ്ഥാനങ്ങളിലെ ഓഫ് കാമ്പസുകളിലെയും യു.ജി കോളേജുകളിലെയും പുതിയ ബാച്ചിലേക്ക് 438 വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രവേശനം നല്‍കിയത്.

വാഴ്‌സിറ്റിയുടെ വിവിധ യു.ജി കോളേജുകളില്‍ നടക്കുന്ന പ്രവേശനോത്സവ പരിപാടിയില്‍ പ്രമുഖ പണ്ഡിതര്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യപാഠം ചൊല്ലിക്കൊടുക്കും.

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെള്ളുവങ്ങാട് ദാറുല്‍ഇര്‍ഫാന്‍ ഇസ്‌ലാമിക് അക്കാദമിയില്‍ സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ക്ലാസുദ്ഘാടനം നിര്‍വഹിക്കും. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, മാണൂര്‍ ദാറുല്‍ഹിദായ ദഅ്വാ കേളേജില്‍ എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍, പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, ചേലേമ്പ്ര മന്‍ഹജുര്‍റശാദ് കോളേജില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, തൂത ദാറുല്‍ ഉലൂം ദഅ്വാ കോളേജില്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഒടമല ശൈഖ് ഫരീദ് ഔലിയ ദഅ്വാ കോളേജില്‍ സുലൈമാന്‍ ദാരിമി ഏലംകുളം എന്നിവര്‍ ക്ലാസുദ്ഘാടനം നിര്‍വഹിക്കും.

കാസറഗോഡ് ചട്ടഞ്ചാല്‍ എം.ഐ.സി ദാറുല്‍ഇര്‍ശാദ് അക്കാദമിയില്‍ സമസ്ത വൈ.പ്രസിഡന്റ് യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കണ്ണൂരില്‍ കണ്ണാടിപ്പറമ്പ് ദാറുല്‍ഹസനാത്ത് അക്കാദമിയില്‍ സയ്യിദ് അലി ഹാശിം ബാഅലവി തങ്ങള്‍, മാണിയൂര്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജില്‍ മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, തലശ്ശേരി ദാറുസ്സലാം ഇസ്ലാമിക് അക്കാദമിയില്‍ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍, തളിപ്പമ്പ് ദാറുല്‍ഫലാഹ് അക്കാദമിയില്‍ മുസ്ഥഫ ഹുദവി ആക്കോട് എന്നിവര്‍ ക്ലാസുദ്ഘാടനം നിര്‍വഹിക്കും.

കോഴിക്കോട് ജില്ലയില്‍ കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളേജില്‍ സമസ്ത മുശാവറാംഗം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, കൊടുവള്ളി കെ.എം.ഒ അക്കാദമിയില്‍ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍, കുറ്റിക്കാട്ടൂര്‍ ശംസുല്‍ ഹുദാ ഇസ്ലാമിക് അക്കാദമിയില്‍ സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ ക്ലാസുദ്ഘാടനം നിര്‍വഹിക്കും. വയനാട് വാകേരി ശിഹാബ് തങ്ങള്‍ അക്കാദമിയില്‍ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ നിര്‍വഹിക്കും.

പാലക്കാട് ജില്ലയില്‍ വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്സില്‍ കെ.പി.സി തങ്ങള്‍, പട്ടാമ്പി നൂറുല്‍ഹിദായ ഇസ്ലാമിക് അക്കാദമിയില്‍ നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ തൃശൂര്‍ ജില്ലയില്‍ ചാമക്കാല നഹ്ജുര്‍റശാദ് ഇസ്ലാമിക് കോളേജില്‍ സമസ്ത മുശാവറാംഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, എറണാകുളം ജില്ലയില്‍ കളമശ്ശേരി അല്‍ഹിദായ അക്കാദമിയില്‍ ഇസ്ഹാഖ് ബാഖവി ചെമ്മാട്, തിരുവനന്തപുരം കോവളം ഹിദായത്തുല്‍ ഇസ്ലാം ദഅ് വാ കോളേജില്‍ ഷാജഹാന്‍ ദാരിമി പനവൂര്‍ തുടങ്ങിയവരും ക്ലാസുദ്ഘാടനം നിര്‍വഹിക്കും.
- Darul Huda Islamic University