ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ജീവചരിത്രം പ്രകാശനം നാളെ

കോഴിക്കോട്: പ്രമുഖ സൂഫിവര്യനും ശാദുലി - ഖാദിരി ത്വരീഖത്തിന്റെ ഇന്ത്യയിലെ ശൈഖുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ സമ്പൂർണ്ണ ജീവചരിത്രം നാളെ എസ്. കെ. എസ് എസ്. എഫിന്റെ മുപ്പതാം വാർഷിക പ്ര ഖ്യാപന സമ്മേളനത്തിൽ കുറ്റിപ്പുറത്ത് വെച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രകാശനം ചെയ്യും. ആദ്യ കോപ്പി ഉസ്താദിന്റെ പുത്രൻമാരായ അബ്ദുൽ വാഹിദ് ലത്വീഫി, മുഹമ്മദ് ഫൈസി എന്നിവർ ഏറ്റുവാങ്ങും.

മുപ്പത്തി ആറ് അധ്യായങ്ങളിലായി അത്തിപ്പറ്റ ഉസ്താദിന്റെ തേജസ്സാർന്ന ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നത് ചരിത്ര ഗവേഷകനായ മുജീബ് തങ്ങൾ കൊന്നാരാണ്. ഉസ്താദിന്റെ ജനനം, വിദ്യാഭ്യാസം, കുടുംബ ചരിത്രം, ഉസ്താദിനെ ആത്മീയ രംഗത്തേക്ക് നയിച്ച നായകൻമാർ, ഉസ്താദ് സഞ്ചരിച്ച ശാദുലി - ഖാദിരി ത്വരീഖയുടെചരിത്രം, തസ്വവ്വുഫിലും സൂഫിസ്സത്തിലും അധിഷ്ടിതമായ ഉസ്താദിന്റെ ജീവിതം, പ്രവാസത്തിന്റെ നാ ളുകൾ, വിദേശപര്യടനങ്ങൾ, മത-രാഷ്ട്രീയ രംഗത്തുള്ള ഉസ്താദിന്റെ നിലപാടുകൾ, കറാമത്തുകൾ, അപൂർവ്വ രംഗങ്ങൾ, വിദ്യാഭ്യാസ രംഗത്ത് ഉസ്താദ് ചെയ്ത സമഗ്ര സംഭാവനകൾ, ജീവ കാരുണ്യത്തിന്റെ മകുടോദാഹരണം, മതമൈത്രിയുടെ പ്രതീകം, ഉസ്താദിന്റെ അന്ത്യനിമിഷങ്ങൾ, അപൂർവ്വ ചിത്രങ്ങൾ, ദേശിയ അന്തർദേശീയ രംഗത്തുള്ള സുമനസ്സുകൾ ഉസ്താദിനെ കുറിച്ച് നടത്തിയ പ്രതികരണം തുടങ്ങിയ നിഖില മേഖലകളും അനാവരണം ചെയ്യുന്ന ഒരു ഗവേഷണ പഠനമാണ് ഈ ഗ്രന്ഥം.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അവതാരിക എഴുതിയ 'ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ജീവിതവും ദർശനവും' എന്ന ഈ ജീവചരിത്ര കൃതി സംസ്ഥാന എസ്. കെ. എസ്. എസ്. എഫിന്റെ ഔദ്യേഗിക പ്രസിദ്ധീ‌കരണ വിഭാഗമായ ഇസലാമിക് സാഹിത്യ അക്കാദമിയാണ് പുറത്തിറക്കുന്നത്.
- SKSSF STATE COMMITTEE