- Samasthalayam Chelari
ഖാസി സി.എം അബ്ദുല്ല മൗലവി വധം; പ്രതിഷേധ സമ്മേളനം വിജയിപ്പിക്കുക: സമസ്ത
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ വധവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 28 ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന സമസ്ത പ്രതിഷേധ സമ്മേളനം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാരും അഭ്യര്‍ത്ഥിച്ചു. ഇന്ന് (വെള്ളിയാഴ്ച) പള്ളികളില്‍ വെച്ച് ഇത് സംബന്ധമായി ഉത്ബോധനം നടത്താന്‍ ഖാസി, ഖത്തീബുമാരോടും മഹല്ല് കമ്മിറ്റി ഭാരവാഹികളോടും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari
- Samasthalayam Chelari