മാതൃ-ശിശു ആസ്പപത്രിയിൽ ശുദ്ധജല വിതരണത്തിന് സംവിധാനം ഒരുക്കി SKSSF പൊന്നാനി ക്ലസ്റ്റർ

പൊന്നാനി: മാതൃ-ശിശു ആസ്പത്രിയിൽ ശുദ്ധജല വിതരണത്തിന് സംവിധാനം ഒരുക്കി എസ്. കെ. എസ്. എസ്. എഫ് പ്രവർത്തകർ. പൊന്നാനി ക്ലസ്റ്റർ കമ്മിറ്റിയാണ് ചെന്നൈ ഇസ്‌ലാമിക് സെന്ററിന്റെ സഹകരണത്തോടെ പൊന്നാനി മാതൃശിശു ആസ്പത്രിയിലെ ഒന്നാം നിലയിൽ രോഗികൾക്കും സന്ദർശകർക്കും ആശ്വാസമാകുന്ന വിധത്തിൽ ശുദ്ധജല വിതരണ മെഷീൻ സ്ഥാപിച്ചത്. നിലവിൽ ലേബർ റൂമിലും പരിസരത്തെ വാർഡുകളിലുമുള്ളവർ കുടിവെള്ളത്തിനായി താഴത്തെ നിലയിൽ എത്തേണ്ടിയിരുന്നു. രോഗികൾക്കും പ്രായമായവർക്കും ഇത് വലിയ തോതിൽ ബുദ്ധിമുട്ടായിരുന്നു. ഇത് പരിഗണിച്ചാണ് മികച്ച രീതിയിലുള്ള കുടിവെള്ള വിതരണ സംവിധാനം ഒരുക്കാൻ എസ് കെ എസ് എസ് എഫ്‌ പ്രവർത്തകർ മുന്നോട്ടുവന്നത്. ആസ്പത്രിയിൽ നടന്ന ചടങ്ങിൽ പൊന്നാനി മഖ്ദൂം സയ്യിദ് എം. പി. മുത്തുക്കോയ തങ്ങൾ മെഷീൻ സമർപ്പിച്ചു. ആർ. എം. ഒ ഡോ. ഹാഫിസ് ഏറ്റുവാങ്ങി. ക്ലസ്റ്റർ പ്രസിഡന്റ് ഇ. കെ. ജുനൈദ് അധ്യക്ഷത വഹിച്ചു. ചെന്നൈ ഇസ് ലാമിക് സെന്റർ സെക്രട്ടറി മുസ്തഫ ഹാജി വെളിയങ്കോട്, കെ. സെയത് ഹാജി, പി. പി. എ ഗഫൂർ, സയ്യിദ് ഇർശാദ് ജമലുല്ലൈലി, ടി. എ. റഷീദ് ഫൈസി, ഹാഫിസ് ഫൈസൽ ഫൈസി, വി. എ. ഗഫൂർ, പി. പി. അബ്ദുൽ ജലീൽ, മജീദ് മരക്കടവ്, മുനീർ, സി. കെ. റഫീഖ്, ഡോ. ഷൗക്കത്തലി, ആസ്പത്രി ജീവനക്കാരായ അഷ്റഫ്, മുരളി എന്നിവർ സംബന്ധിച്ചു.


ഫോട്ടോ: എസ് കെ എസ് എസ് എഫ് പൊന്നാനി ക്ലസ്റ്റർ കമ്മിറ്റി മാതൃശിശു ആശുപത്രിയിൽ സ്ഥാപിച്ച കുടിവെള്ള വിതരണ സംവിധാനം പൊന്നാനി മഖ്ദൂം എംപി മുത്തുകോയ തങ്ങൾ സമർപ്പിക്കുന്നു.
- CK Rafeeq