അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സ്; പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്്ലാമിക് യൂനിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സിലേക്ക് പ്രബന്ധാവതരണത്തിനുള്ള സംക്ഷിപ്തങ്ങള്‍ ക്ഷണിക്കുന്നു. വൈവിധ്യവും ബഹുസ്വരതയും: ഒരു ഖുര്‍ആന്‍ വീക്ഷണം എന്ന പ്രമേയത്തില്‍ അലിഗഡ് മുസ്്ലിം യൂനിവേഴ്സിറ്റി കെ. എ നിസാമി സെന്റര്‍ ഫോര്‍ ഖുര്‍ആനിക് സ്റ്റഡീസുമായി സഹകരിച്ചാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളിലായി സംക്ഷിപ്തങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 5. വിശദവിവരങ്ങള്‍ക്ക് www.icqs.in, www.dhiu.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. വാട്ട്സ്ആപ്പ്: 9746337521, 8606675521.
- Darul Huda Islamic University