ആരോപണങ്ങള്‍ മതവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല: SKSSF
കോഴിക്കോട്: ഒരു മതപ്രഭാഷകനുമായി ബന്ധപ്പെട്ടു പുറത്ത് വരുന്ന പീഡന കേസുകളുടെ മറപിടിച്ച് മതത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം ശരിയല്ലെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സമാനമായ പല ആരോപണങ്ങളും വിവിധ മത, രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കെതിരെ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ഉത്തരവാദപ്പെട്ടവര്‍ മൗനം പാലിച്ചതും നടപടികള്‍ക്ക് കാലതാമസം വരുത്തിയതും ആരും വിസ്മരിക്കരുത്. ഇത്തരം കാര്യങ്ങളില്‍ മുഖം നോക്കാതെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഒരു മതപ്രഭാഷകനുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നപ്പോള്‍ നീതിപൂര്‍വ്വം വിഷയം കൈകാര്യം ചെയ്യാന്‍ മുന്നോട്ട് വന്ന മഹല്ല് കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു.
പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബശീര്‍ ഫൈസി ദേശമംഗലം, ശൗക്കത്തലി വെള്ളമുണ്ട. റഫീഖ് അഹമ്മദ് തിരൂര്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി, ശഹീര്‍ പാപ്പിനിശ്ശേരി, ഹാരിസ് ദാരിമി ബെദിര, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍,ആഷിഖ് കുഴിപ്പുറം,ഹബീബ് ഫൈസി കോട്ടോപാടം ,ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, മവാഹിബ് ആലപ്പുഴ, ഫൈസല്‍ ഫൈ സി മടവൂര്‍, അഹമ്മദ് ഫൈസി കക്കാട്, ശുക്കൂര്‍ ഫൈസി കണ്ണൂര്‍, ശഹീര്‍ അന്‍ വരിപുറങ്ങ്, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ഒ പി അശ്‌റഫ് ,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,ജലീല്‍ ഫൈസി അരിമ്പ്ര, ഖാദര്‍ ഫൈസി തലക്കശ്ശേരി, നിസാം കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസിവെള്ളായിക്കോട് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE