മക്കയില്‍ നടന്ന എസ്.ഐ.സി സഊദി നാഷണല്‍ സംഗമം, പൗരന്മാരെ രണ്ടായി തിരിക്കുന്ന പൗരത്വ ബില്ല്, സാമ്പത്തീക സംവരണം തുടങ്ങിയ നിലപാടുകളില്‍ ആശങ്ക പ്രകടിപ്പിച്ചു. ഹജജ് കാല സേവനം, ജീവകാരണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ദഅ്‌വ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കായി വിവിധ സബ് കമ്മിററികള്‍ രൂപീകരിച്ചു.
നാഷണല്‍ പ്രസിഡന്റ് പി.എം.എസ്. ഉബൈദുള്ളതങ്ങള്‍ അധ്യക്ഷതയും, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു. കഴിഞ്ഞ കാലയളവിലെ റിപ്പോര്‍ട്ട് അവതരണം സെക്രട്ടറി സുബൈര്‍ ഹുദവി കൊപ്പവും, നാഷണല്‍ കോണ്‍ഫറന്‍സ് സംഗ്രഹം സൈദുഹാജി മൂന്നിയൂരും, സാമ്പത്തിക വിഷതീകരണം ഇബ്രാഹിം ഓമശ്ശേരിയും അവതരിപ്പിച്ചു. ഹദീസ് കേമ്പയിന്‍ സംഗ്രഹം വര്‍ക്കിംഗ് സെക്രട്ടറി അബ്ദുറഹ്മാന്‍ മൗലവി അറക്കലും, ഖുര്‍ആന്‍ കേമ്പയിന്‍ സംഗ്രഹം ചെയര്‍മാന്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാടും, സുപ്രഭാതം വിഷ്വല്‍ മീഡിയ സംഗ്രഹം അലവിക്കുട്ടി ഒളവട്ടൂരൂം അവതരിപ്പിച്ചു.വിവിത സെന്‍ട്രല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും, സുബൈര്‍ ഹുദവി കൊപ്പം നന്ദിയും പറഞ്ഞു.
ഫോട്ടോ: എസ്.ഐ.സി സഊദി നാഷണല്‍ മീറ്റ് അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്യുന്നു
- Alavikutty Olavattoor - Al-Ghazali