13 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9925 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 13 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9925 ആയി.

അല്‍ഖൈര്‍ ഇസ്‌ലാമിക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ - സൂറല്‍പാടി, ശംസുല്‍ ഉലമാ ഇസ്‌ലാമിക് എജ്യുക്കേഷന്‍ സെന്റര്‍ - കുപ്പപടവ്, ദാറുല്‍ ഉലൂം മദ്‌റസ - കുമ്പര്‍ചോട് (ദക്ഷിണ കന്നഡ), മദ്‌റസത്തുല്‍ ഖാദിരിയ്യ - പുത്രകല, നൂറുല്‍ ഇസ്‌ലാം മദ്‌റസ - മാവിനക്കട്ട, ഇര്‍ഫാനിയ്യ ഖിദ്മത്തുല്‍ ഇസ്‌ലാം മദ്‌റസ - നീരൊളിക്കെ, അടുക്കളകട്ടെ (കാസര്‍ഗോഡ്), എ.എം.എല്‍.പി സ്‌കൂള്‍ മദ്‌റസ - മേനപ്രം മേക്കുന്ന് (കണ്ണൂര്‍), മദ്‌റസത്തു രിയാളുസ്വാലിഹീന്‍ - കരികുളം (കോഴിക്കോട്), അല്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യ - തടപ്പറമ്പ് മഞ്ചേരി, നൂറുല്‍ ഹുദാ മദ്‌റസ - കുവ്വപ്പുറം, മിസ്ബാഹുല്‍ ഹുദാ മദ്‌റസ - മക്കരപ്പറമ്പ്, രിയാളുല്‍ ജിനാന്‍ മദ്‌റസ - വെസ്റ്റ് ബസാര്‍ തെന്നല(മലപ്പുറം), ശംസുല്‍ ഉലൂം മദ്‌റസ - ലിവ (ഒമാന്‍) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

സമസ്ത ദഅ്‌വത്തിനൊരു കൈത്താങ്ങ് പദ്ധതി ഫണ്ട് വിഹിതം പൂര്‍ത്തീകരിച്ച് ഏല്‍പിക്കാന്‍ ബാക്കിയുള്ളവര്‍ ജൂണ്‍ 25നകം ഏല്‍പ്പിക്കേണ്ടതാണ്. സംഭാവന നല്‍കിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. 'തഹ്‌സീനുല്‍ ഖിറാഅ: പദ്ധതി'യുടെ സംസ്ഥാന തല ഉദ്ഘാടനം എടവണ്ണപ്പാറയില്‍ വെച്ച് നടത്താനും തീരുമാനിച്ചു.

പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, എം.എം മുഹ്‌യദ്ദീന്‍ മൗലവി, കെ.ടി. ഹംസ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari