ഇന്ത്യ പാക്കിസ്താന്‍ വിഷയങ്ങളില്‍ വര്‍ഗീയത കലര്‍ത്തല്‍ ആശങ്കാജനകം: എസ് ഐ സി സൗദി നാഷണല്‍ കമ്മിററി

റിയാദ്: ഇന്ത്യയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ പാക്കിസ്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലീനയമാണന്നും, രാജ്യത്തിന്റെ സുരക്ഷിതത്തിനായി ഇന്ത്യ ചെയ്യുന്ന കാര്യങ്ങള്‍ അഭിമാനാര്‍ഹമാണന്നും, എസ്.ഐ.സി സൗദി നാഷണല്‍ കമ്മിററി അഭിപ്രായപ്പെട്ടു. ഇന്ത്യയും പാക്കിസ്താനുമായുളള വിഷയങ്ങളില്‍ വര്‍ഗീയത കലര്‍ത്താനുളള ശ്രമങ്ങളും, കാശ്മീരികളെയും അവരുടെ സ്ഥാപനങ്ങളെയും, ഒററപ്പെടുത്താനുളള പ്രവണതയും ആശങ്കാജനകമാണെന്നും സൗദി നാഷണല്‍ കമ്മിററി ഭാരവാഹികളായ സയ്യിദ് ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അബ്ദുല്‍ കരീം ബാഖവി പൊന്മള, അബ്ദുറഹ്മാന്‍ മൗലവി അറക്കല്‍ പ്രസതാവനയില്‍ അറിയിച്ചു.
- Alavikutty Olavattoor - Al-Ghazali