ധാർമ്മിക മൂല്യങ്ങളടങ്ങിയ വിദ്യാഭ്യാസമാണ് വിദ്യാർത്ഥികളെ യഥാർത്ഥ മനുഷ്യരാക്കുക: എം.ടി. അബ്ദുല്ല മുസ്ലിയർ.

ചേളാരി: ധാർമ്മിക മൂല്യങ്ങളടങ്ങിയ വിദ്യാഭ്യാസമാണ് വിദ്യാർത്ഥിയെ യഥാർത്ഥ മനുഷ്യരാക്കുന്നതെന്നും ദൈവിക -വിശ്വ മാനവിക പുരോഗതിയും കാംക്ഷിച്ചുള്ള ആത്മാർത്ഥമായ ഇടപെടലാണ് വിദ്യാഭ്യാസ പ്രവർത്തകർക്ക് വേണ്ടതെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ പറഞ്ഞു.

കച്ചവട മനസ്സിനുള്ള പ്രതിഫലം ഇഹലോകത്തിനപ്പുറത്തേക്ക് ലഭിക്കാതെ വരുമ്പോൾ സമയവും ഊർജ്ജവും കളഞ്ഞതോർത്ത് കടുത്ത നൈരാശ്യം അനുഭവപ്പെട്ടേക്കുമെന്നും അങ്ങനെയൊരു നഷ്ടം വരാതെ സൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചേളാരി സമസ്താലയത്തിൽ സംഘടിപ്പിച്ച അസോസിയേഷൻ ഓഫ് സമസ്ത മൈനോരിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി)ക്ക് കീഴിലുള്ള വിദ്യാഭ്യസ സ്ഥാപന മേധാവികൾക്കായി സംഘടിപ്പിച്ച മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.വി. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അസ്മി പ്രിസം പദ്ധതിയുടെ മികച്ച കേഡറ്റുകൾക്കുള്ള സംസ്ഥാന അവാർഡുകളും പ്രിസം സ്പെക്ട്രം കൈയ്യെഴുത്ത് മാഗസിൻ മത്സരത്തിലെ വിജയികൾക്കുള്ള അവാർഡുകളും സയ്യിദ് മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി വിതരണം ചെയ്തു. കെ. ഉമർ ഫൈസി മുക്കം, കെ. മോയിൻ കുട്ടി മാസ്റ്റർ, എം. എ ചേളാരി, കെ. കെ.എസ് തങ്ങൾ വെട്ടിച്ചിറ, , അബ്ദുൽ മജീദ് പറവണ്ണ പ്രസംഗിച്ചു. റഹീം മാസ്റ്റർ ചുഴലി, പ്രൊഫ. കമറുദ്ദീൻ പരപ്പിൽ, ശാഫി മാസ്റ്റർ ആട്ടീരി, ഒ.കെ.എം കുട്ടി ഉമരി, അബ്ദുൽ കബീർ ഫൈസി എന്നിവർ ക്ലാസ്സെടുത്തു. ഹാജി. പി.കെ. മുഹമ്മദ് സ്വാഗതവും നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു.


ഫോട്ടോ: ചേളാരി സമസ്താലയത്തിൽ സംഘടിപ്പിച്ച അസ്മി മേനേജ്മെന്റ് ശിൽപശാല സമസ്ത കേരള ഇസ് ലാമത വിദ്യഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ല്യാർ ഉൽഘാടനം ചെയ്യുന്നു.
- Samasthalayam Chelari