നീറ്റ് പരീക്ഷ; മത വസ്ത്രങ്ങൾക്ക് വിലക്കില്ല: SKSSF

കോഴിക്കോട്: മേയ് 5 ന് നടക്കുന്ന നീറ്റ് പരീക്ഷയിൽ മതപരമായ വസ്ത്രം ധരിക്കാമെന്ന് C.B.S.E ൽ നിന്നും ഉറപ്പ് ലഭിച്ചതാണെന്ന് എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ്‌ വിങ്. മുൻ വർഷങ്ങളിൽ വിദ്യാർത്ഥി കളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ് C.B.S.E ഡയറക്ടർക്ക് അയച്ച പരാതിയിലാണ് നടപടി ഉണ്ടായത്. മതപരമായ വസ്ത്രം ധരിക്കുന്നതിന് വിലക്കില്ല എന്നും പരിശോധനകൾക്ക് വിധേയമാക്കാൻ പരീക്ഷാർത്ഥികൾ ഒരു മണിക്കൂർ മുന്നേ പരീക്ഷാ കേന്ദ്രത്തിൽ എത്തി നടപടികൾ പൂർത്തിയാക്കണം എന്നും ഉത്തരവിൽ പ്രതിപാദിക്കുന്നു.

കഴിഞ്ഞ വർഷം മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും പരീക്ഷ കേന്ദ്രങ്ങളിലെ അദ്ധ്യാപകരുടെ അശ്രദ്ധ മൂലം കോഴിക്കോടും തൃശ്ശൂർ ജില്ലയിലെ ചില കേന്ദ്രങ്ങളിലും വിദ്യാർത്ഥികളെ തടയുകയും മനപ്പൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുകയും ചെയ്തിരുന്നു. ക്യാമ്പസ് വിംഗ് പരാതി സെല്ലുമായി ബന്ധപ്പെട്ട ഇവർക്ക് പരീക്ഷ എഴുതാൻ വേണ്ടിയുള്ള മുഴുവൻ സൗകാര്യവും അതാത് കേന്ദ്രവുമായി ബന്ധപ്പെട്ട ക്യാമ്പ്‌സ് വിങ്‌ ഒരുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിൽ മതചിഹ്നങ്ങൾ വിലക്കികൊണ്ട് പരീക്ഷ എഴുതാൻ അനുവദിക്കാതെ വിദ്യാർത്ഥി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ക്യാമ്പസ് വിംഗ് അറിയിച്ചു.

ആവിശ്യമായ സഹായ സഹകരണങ്ങൾക്ക് ബന്ധപ്പെടുക 9656023315, 8129947292
- SKSSF STATE COMMITTEE