Showing posts with label Ramadan. Show all posts
Showing posts with label Ramadan. Show all posts

ആത്മാന്വേഷണത്തിന്റെ റമളാന്‍; SKSSF കാമ്പയിന്‍

കോഴിക്കോട്: ആത്മ സംസ്‌കരണത്തിന്റെ വിവിധ തലങ്ങളെ സമൂഹത്തിന് കൈമാറുന്നതിനായി എസ് കെ എസ് എസ് എഫ് റമളാന്‍ കാംപയിന്റെ ഭാഗമായി വ്യാപകമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ആത്മാന്വേഷണത്തിന്റെ റമളാന്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പടെ ആത്മീയ, വൈജ്ഞാനിക സദസ്സുകള്‍ സംഘടിപ്പിക്കും. വിശുദ്ധ റമളാന്‍ മാസത്തിന്റെ മുന്നോടിയായി ശാഖാതലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടക്കും. സംഘടനയുടെ വിവിധ ഘടകങ്ങളുടെയും വിംഗുകളുടെയും നേതൃത്വത്തില്‍ റമളാന്‍ പ്രഭാഷണങ്ങള്‍, സര്‍ഗലയ ഹിഫ്‌ള് മത്സരം, ത്വലബ വിംഗ് സകാത്ത് സെമിനാര്‍, ഫത് ഹു മക്ക ക്വിസ്, ഇഫ്ത്വാര്‍ ടെന്റുകള്‍, തസ്‌കിയത്ത് ക്യാമ്പുകള്‍, ബദ്ര്‍ അനുസ്മരണങ്ങള്‍, സിയാറത്ത്, ഈദ് മിലന്‍, ഐ ഫ് സി വിജ്ഞാന പരീക്ഷ, മീം ടാബ്ള്‍ ടോക്ക്, എം പവര്‍ മീറ്റ് തുടങ്ങിയവ നടക്കും. കാംപയിന്റെ സംസ്ഥാന തല ഉദ്ഘാടനവും സകാത്ത് സെമിനാറും ഏപ്രില്‍ 11 ന് തൃക്കരിപ്പൂരില്‍ നടക്കും.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

SKSSF പ്രബന്ധ മത്സരം; മുഹമ്മദ് മുഹ്സിന് സ്വർണ്ണ നാണയം

കോഴിക്കോട്: സഹനം, സംയമനം,സംസ്‌കരണം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച റമളാന്‍ കാമ്പയിന്റെ ഭാഗമായുള്ള പ്രബന്ധ മത്സരത്തിൽ മുഹമ്മദ് മുഹ്സിൻ ഒളവട്ടൂർ ഒന്നാം സ്ഥാനം നേടി സ്വർണ്ണ നാണയത്തിന് അർഹത നേടിയതായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അറിയിച്ചു. അസ് ഹാബുല്‍ ബദ്ര്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രബന്ധ മത്സരത്തില്‍ അറുപത് പേരാണ് പങ്കെടുത്തത്. മുഹമ്മദ് സാലിം വാഫി പഴമള്ളൂര്‍, ഫാത്തിമ ഷബാന മണ്ണഞ്ചേരി ആലപ്പുഴ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രണ്ടാം സ്ഥാനത്തിന് 4444 രൂപയും മൂന്നാം സ്ഥാനത്തിന് 2222 രൂപയും കാഷ് അവാർഡ് നൽകുമെന്ന് തങ്ങൾ അറിയിച്ചു.
- SKSSF STATE COMMITTEE

ആഗോള ഖത്മുൽ ഖുർആൻ, ഗ്ലോബൽ പ്രതിനിധി സംഗമത്തിന്‌ ഉജ്ജ്വല സമാപനം

പരീക്ഷണങ്ങളെ അതിജയിക്കാൻ ദൈവീക മാർഗ്ഗത്തിലേക്ക് മടങ്ങുക: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

റിയാദ്: വിശുദ്ധ റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച രാവ്, സഊദിയിലെ സമസ്ത ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ, ആഗോള തലത്തിൽ സംഘടിപ്പിക്കപ്പെട്ട ഓൺലൈൻ ഖത്മുൽ ഖുർആൻ പ്രാർത്ഥനാ വേദിയും, ഗ്ലോബൽ പ്രതിനിധിസംഗമവും ശ്രദ്ധേയമായി. എസ്‌ഐസി സഊദി ദേശീയാടിസ്ഥാനത്തിൽ നടത്തിയ ''പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം'' എന്ന റമദാൻ കാമ്പയിൻ സമാപനത്തോടനുബന്ധിച്ചു നടന്ന, ഖത്മുമൽഖുർആൻ പ്രാർത്ഥനക്കു സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയതങ്ങൾ നേതൃത്വം നൽകി.

ഹാദിയ റമദാന്‍ പ്രഭാഷണത്തിന് സ്വാഗത സംഘമായി

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന ആറാമത് റമദാന്‍ പ്രഭാഷണത്തിന്റെ സ്വാഗതസംഘമായി. മെയ് 8, 9, 11, 12 തിയ്യതികളില്‍ രാവിലെ ഒമ്പത് മുതല്‍ വാഴ്‌സിറ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹും ഡോ. യു. ബാപ്പുട്ടി ഹാജി നഗറിലാണ്

'റമളാനിലൂടെ റയ്യാനിലേക്ക്'; SKSSF ആത്മ പ്രചാരണത്തിന് തുടക്കമായി

കോഴിക്കോട്: 'റമളാനിലൂടെ റയ്യാനിലേക്ക്' എന്ന പ്രമേയത്തില്‍ ഏപ്രില്‍ 25 മുതല്‍ ജൂണ്‍ 5 വരെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ആത്മ പ്രചരണത്തിന് തുടക്കമായി. കോഴിക്കോട് ജില്ലയിലെ നരിക്കുനി പാറന്നൂരില്‍ നടന്നചടങ്ങില്‍ സംസ്ഥാന തല ഉദ്ഘാടനംസംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി

SKSSF Friday message 18-05-2018

For printing, please download from here

വിശുദ്ധ മാസത്തിന്‍റെ പവിത്രതയെ ആരും കളങ്കപ്പെടുത്തരുത്: സമസ്ത ബഹ്റൈന്‍

ഇഫ്താറിനോടനുബന്ധിച്ച് ഭക്ഷണം പാഴാക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം 

മനാമ: ആത്മ സംസ്കരണത്തിന്‍റെ മാസമായ വിശുദ്ധ റമദാനെ അര്‍ഹിക്കും വിധം ആദരിക്കണമെന്നും റമദാന്‍റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവരുതെന്നും സമസ്ത ബഹ്റൈന്‍ നേതാക്കള്‍ പുറത്തിറക്കിയ റമദാന്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. 
വിശ്വാസികള്‍ക്ക് തഖ് വ (ഭയഭക്തി/സൂക്ഷമത തുടങ്ങിയവ) ഉണ്ടാക്കുക എന്നതാണ് റമദാന്‍റെ മുഖ്യലക്ഷ്യം. അതു കൊണ്ടു തന്നെ അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളില്‍ നിന്നുണ്ടാവാന്‍ പാടില്ല. മറിച്ച് തഖ് വയിലധിഷ്ഠിതമായി ജീവിതം ക്രമപ്പെടുത്താന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. 
മനുഷ്യര്‍ക്കാകമാനം സന്‍മാര്‍ഗമായ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് റമദാനിലാണ്. നീതിയും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന വിശുദ്ധ ഖുര്‍ആന്റെ പാഠങ്ങളും സന്ദേശങ്ങളും ആഴത്തില്‍ പഠിക്കാനും മനസ്സിലാക്കാനും അത് പ്രചരിപ്പിക്കാനും വിശുദ്ധ റമദാനെ എല്ലാവരും ഉപയോഗപ്പെടുത്തണം. 
ഇഫ്താര്‍ പാര്‍ട്ടികളോടനുബന്ധിച്ചും അല്ലാതെയും കണ്ടുവരുന്ന അനാരോഗ്യമായ ഭക്ഷണ രീതികളും ഭക്ഷണം ധൂര്‍ത്തടിച്ച് പാഴാക്കുന്നതും നശിപ്പിക്കുന്നതുമായ പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. ഭക്ഷണം പൂര്‍ണ്ണമായി കഴിക്കുകയോ മറ്റുള്ളവര്‍ക്ക് കഴിക്കാവുന്ന രീതിയില്‍ മാറ്റിവെക്കുകയോ ആണ് വേണ്ടത്. ഒരു കാരണവശാലും ഭക്ഷണം നശിപ്പിക്കരുത്. ലോകത്തുടനീളം വിശന്നു കഴിയുന്നവരുടെ ദുരിതത്തെ കുറിച്ച് ചിന്തിക്കുകയും അവരെ സഹായിക്കാനാവശ്യമായത് ചെയ്യുകയും ചെയ്യേണ്ട ഈ സാഹചര്യത്തില്‍ തന്നെ ഇത്തരം പ്രവണതകള്‍ ഉണ്ടാവാതിരിക്കാന്‍ നോന്പു തുറ സംഘടിപ്പിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും നേതാക്കള്‍ റമദാന്‍ സന്ദേശത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. 
- samastha news

SKSSF റമളാന്‍ കാമ്പയിന്‍ ആരംഭിച്ചു

കോഴിക്കോട്: വിപുലമായ ആത്മ സംസ്‌കരണ പദ്ധതികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി റമളാന്‍ കാമ്പയിൻ ആരംഭിച്ചു. സംസ്ഥാന തല ഉദ്ഘാടനം ഒതുക്കുങ്ങല്‍ കൈപറ്റയില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സയിദ് ഹാഷിറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ആസക്തിക്കെതിരെ ആത്മ സമരം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ജനറൽ സെക്രട്ടറി സത്താർ പന്തലൂർ പ്രമേയ പ്രഭാഷണം നടത്തി. കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ പ്രസിഡൻറ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ മുഖ്യ അഥിതി ആയിരുന്നു. സി എച്ച് ത്വയ്യിബ് ഫൈസി, ഒ. കെ എം കുട്ടി ഉമരി, കെ. കെ എസ് തങ്ങള്‍ വെട്ടിച്ചിറ, കെ കെ എസ് ബാപുട്ടി തങ്ങള്‍, അഹ്മ്മദ് ഫൈസി കക്കാട്, കെ അലി അക്ബര്‍ തങ്ങള്‍, അബ്ദുറഹീം ചുഴലി, ശാഫി മാസ്റ്റർ ആട്ടീരി, ഹബീബ് ഹുദവി, ഫൈസൽ ഫൈസി പ്രസംഗിച്ചു. ആശിഖ് കുഴിപ്പുറം സ്വാഗതവും ഷാഹിദ് ബാവ നന്ദിയും പറഞ്ഞു. ഖുര്‍ആന്‍, ഹദീസ് പഠനത്തിന് റമളാന്‍ കാലയളവില്‍ ശാഖാ തലങ്ങളില്‍ വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി. ക്ലസ്റ്റര്‍ തലങ്ങളില്‍ സക്കാത്ത് സെമിനാറുകള്‍ സംഘടിപ്പിക്കും. ജില്ലാ മേഖല തലങ്ങളില്‍ ഇഫ്ത്വാര്‍ മീറ്റുകള്‍, നിര്‍ധന കടുംബങ്ങള്‍ക്ക് കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലുമായി സഹകരിച്ച് ഇഫ്ത്വാര്‍ ക്വിറ്റ് വിതരണം, നിര്‍ധനരായ മതാധ്യാപകര്‍ക്ക് പെരുന്നാള്‍ പുടവവിതരണം, നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം തുടങ്ങിയവ വിപുലമായി സംസ്ഥാന തലത്തില്‍ നടത്തും. കാമ്പസ് വിംഗിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ്സ് മത്സരവും സര്‍ഗലയയുടെ ആഭിമുഖ്യത്തില്‍ മേഖല ജില്ല സംസ്ഥാന തലത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരവും സംഘടിപ്പിക്കും. 
ഫോട്ടോ: എസ് കെ എസ് എസ് എഫ് റമളാൻ കാമ്പയിൻ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം കൈപ്പറ്റയിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. 
- SKSSF STATE COMMITTEE

SKSSF റമളാന്‍ കാമ്പയിന്‍ ഉദ്ഘാടനം കൈപ്പറ്റയില്‍

കോഴിക്കോട്: വിപുലമായ ആത്മ സംസ്‌കരണപദ്ധതികളും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ കാമ്പയിന്റെ ഉദ്ഘാടനം ഒതുക്കുങ്ങല്‍ കൈപറ്റയില്‍ മെയ് 10 ന് നടക്കും. ആസക്തിക്കെതിരെ ആത്മ സമരം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. വൈകീട്ട് 7 മണിക്ക് സമസ്ത കേന്ദ്ര മുശാവറഅംഗം കോട്ടുമല മൊയ്തീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഹ്മ്മദ് ഫൈസി കക്കാട് പ്രമേയ പ്രഭാഷണം നടത്തും. സി എച്ച് ത്വയ്യിബ് ഫൈസി, ഒ. കെ എം കുട്ടി ഉമരി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, കെ. കെ എസ് തങ്ങള്‍ വെട്ടിച്ചിറ, കെ കെ എസ് ബാപുട്ടി തങ്ങള്‍, കെ അലി അക്ബര്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ ഫൈസി കന്നംപുറം, പി എം റഫീഖ് അഹമ്മദ് തിരൂര്‍ എന്നിവര്‍ പ്രസംഗിക്കും. ഖുര്‍ആന്‍, ഹദീസ് പഠനത്തിന് റമളാന്‍ കാലയളവില്‍ ശാഖാ തലങ്ങളില്‍ വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി. ക്ലസ്റ്റര്‍ തലങ്ങളില്‍ സക്കാത്ത് സെമിനാറുകള്‍ സംഘടിപ്പിക്കും. ജില്ലാ മേഖല തലങ്ങളില്‍ ഇഫ്ത്വാര്‍ മീറ്റുകള്‍, നിര്‍ധന കടുംബങ്ങള്‍ക്ക് കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലുമായി സഹകരിച്ച് ഇഫ്ത്വാര്‍ ക്വിറ്റ് വിതരണം, നിര്‍ധനരായ മതാധ്യാപകര്‍ക്ക് പെരുന്നാള്‍ പുടവ വിതരണം, നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം തുടങ്ങിയവ വിപുലമായി സംസ്ഥാന തലത്തില്‍ നടത്തും. കാമ്പസ് വിംഗിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ്സ് മത്സരവും സര്‍ഗലയയുടെ ആഭിമുഖ്യത്തില്‍ മേഖല ജില്ല സംസ്ഥാനതലത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരവും സംഘടിപ്പിക്കും. 
- SKSSF STATE COMMITTEE

'ആസക്തിക്കെതിരെ ആത്മ സമരം' SKSSF റമളാന്‍ കാമ്പയിന്‍

കോഴിക്കോട്: വിപുലമായ ആതമ സംസ്‌കരണ പദ്ധതികളും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി റമളാന്‍ കാമ്പയിന്‍ നടത്തും. 'ആസക്തിക്കെതിരെ ആത്മ സമരം' എന്ന പ്രമേയവുമായി നടത്തുന്ന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ കൈപറ്റയില്‍ മെയ് 10 ന് നടക്കും. ഖുര്‍ആന്‍, ഹദീസ് പഠനത്തിന് റമളാന്‍ കാലയളവില്‍ ശാഖാ തലങ്ങളില്‍ വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി. ക്ലസ്റ്റര്‍ തലങ്ങളില്‍ സക്കാത്ത് സെമിനാറുകള്‍ സംഘടിപ്പിക്കും. ജില്ലാ മേഖല തലങ്ങളില്‍ ഇഫ്ത്വാര്‍ മീറ്റുകള്‍, നിര്‍ധന കടുംബങ്ങള്‍ക്ക് കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലുമായി സഹകരിച്ച് ഇഫ്ത്വാര്‍ ക്വിറ്റ് വിതരണം, നിര്‍ധനരായ മതാധ്യാപകര്‍ക്ക് പെരുന്നാള്‍ പുടവ വിതരണം, നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം തുടങ്ങിയവ വിപുലമായി സംസ്ഥാന തലത്തില്‍ നടത്തും. കാമ്പസ് വിംഗിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ്സ് മത്സരവും സര്‍ഗലയയുടെ ആഭിമുഖ്യത്തില്‍ മേഖല ജില്ല സംസ്ഥാനതലത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരവും സംഘടിപ്പിക്കും. ആഷിഖ് കുഴിപ്പുറം കണ്‍വീനറും സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, അഹ്മദ് ഫൈസി കക്കാട് എന്നിവര്‍ അംഗങ്ങളായി കാമ്പയിന്‍ നടത്തിപ്പിന് ഉപസമിതി രൂപീകരിച്ചു. 
- SKSSF STATE COMMITTEE

'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍'; SKSSF റമളാന്‍ കാമ്പയിന്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വരുന്ന റമളാന്‍ മാസത്തില്‍ വിപുലമായ രീതിയില്‍ ഖുര്‍ആന്‍ വൈജ്ഞാനിക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ പാരായണ പരിശീലനം, കാലിക വിഷയങ്ങളിലെ ഖുര്‍ആന്‍ വിശകലനം തുടങ്ങിയവയാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ പരിപാടികള്‍. മെയ് 18 ന് കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് നടക്കും. 'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍' എന്ന പ്രമേയത്തില്‍ ജില്ലാ, മേഖലാ, ക്ലസ്റ്റര്‍, ശാഖാ തലങ്ങളിലും വിവിധ ഉപസമിതികള്‍ വഴിയും വിവിധ പരിപാടികള്‍ കാമ്പയിന്‍ കാലയളവില്‍ നടക്കും. പ്രമുഖര്‍ നയിക്കുന്ന സംസ്ഥാന തല ഖുര്‍ആന്‍ ക്വിസ് മത്സരം കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. യോഗത്തില്‍ ഡോ. ജാബിര്‍ ഹുദവി, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഡോ. സുബൈര്‍ ഹുദവി, ശുഐബ് നിസാമി, നൗഫല്‍ കുട്ടമശ്ശേരി, അബ്ദുസ്സലാം ദാരിമി, അബ്ദുല്ലതീഫ് പന്നിയൂര്‍, ആശിഖ് കുഴിപ്പുറം, വി.കെ.എച്ച് റശീദ് മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജ. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു. 
- https://www.facebook.com/SKSSFStateCommittee/posts/1883490138575977

'ബദര്‍ ഇന്നും പ്രസക്തമാണ്' SKSSF സെമിനാര്‍ നാളെ (19/6/16)

തൃശൂര്‍:എസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിനോടനുബന്ധിച്ച് ജില്ലാ തലങ്ങളില്‍ നടത്തുന്ന 'ബദര്‍ ഇന്നും പ്രസക്തമാണ്' എന്ന ശീര്‍ഷകത്തിലുളള സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനവും തൃശൂര്‍ ജില്ലാ സെമിനാറും നാളെ വൈകിട്ട് 3. 30 മുതല്‍ തൃശൂര്‍ എം ഐ സി യില്‍ നടക്കും. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ: എന്‍ ഷംസുദ്ധീന്‍ എം. എല്‍. എ, മുന്‍ എം. പി പിസി ചാക്കോ, പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍തുടങ്ങിയവര്‍ സംസാരിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി മോഡറേറ്ററായിരിക്കും. ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലംവിഷയാവതരണം നടത്തും. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം ആമുഖ പ്രഭാഷണം നടത്തും.
കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ ഈ വര്‍ഷം മുത്വവ്വല്‍ പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കിയ മുഹമ്മദ് സ്വാലിഹ് കെ എം, അബ്ദുറഹീം വെട്ടിക്കാട്ടിരി, കാപ്പാട് ഹസനി കോളേജില്‍ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഫൈസല്‍ കെ വൈ മൂള്ളൂര്‍ക്കര എന്നിവരെ എസ് കെ എസ് എസ് എഫ് ത്വലബാ ജില്ലാ സമിതി ചടങ്ങില്‍ ആദരിക്കും. മുഹമ്മദ് സ്വാലിഹും അബ്ദുറഹീമുംപുലിക്കണ്ണിയും ദാറുത്തഖ്‌വാ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
എസ് കെ ജെ എം ജില്ലാ പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, ജില്ലാ സെക്രട്ടറി ഇല്യാസ് ഫൈസി, സുപ്രഭാതം ഡയറക്ടര്‍ അബൂബക്കര്‍ ഖാസിമി, എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി, സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര, എസ് എം എഫ് ജില്ലാ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് മുഹമ്മദ് കുട്ടി ബാഖവി, ടി എസ് മമ്മി സാഹിബ്, ട്രഷറര്‍ ത്രീ സ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഷറഫുദ്ധീന്‍ വെമ്പേനാട്, എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം ഫൈസി, മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി എ റഷീദ് നാട്ടിക, എം ഐ സി കേന്ദ്ര കമ്മിറ്റി വര്‍ക്കിങ്ങ് സെക്രട്ടറി കെ എസ് എം ബഷീര്‍ ഹാജി, സെക്രട്ടറി സി എ ഷംസുദ്ധീന്‍, ഗള്‍ഫ് സത്യധാര മാനേജിംഗ് ഡയറക്ടര്‍ ഷിയാസ് സുല്‍ത്താന്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന കൗണ്‍സിലര്‍ ഇബ്രാഹിം ഫൈസി പഴുന്നാന ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങള്‍, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, ജില്ലാ ട്രഷറര്‍ മെഹ്‌റൂഫ് വാഫി, തുടങ്ങിയവര്‍ പങ്കെടുക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ഒരു ദിനം ഒരു തിരുവചനം

 - shuhaib cps