സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏഴ് മദ്റസകള്‍ക്ക് കൂടി അംഗീകാരം, സമസ്ത മദ്റസകളുടെ എണ്ണം 9898 ആയി
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ഏഴ് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോടുകൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 9898 ആയി.
ഹിദായത്തുല്‍ ഇസ്ലാം മദ്റസ കള്ളിക്കുന്ന് ഒടുമ്പ്ര, എം.ഇ.എസ് എ.എ.ആര്.എം സെന്‍ട്രല്‍ സ്കൂള്‍ മദ്റസ അത്തോളി (കോഴിക്കോട്), മന്‍ശഉല്‍ ഉലൂം മദ്റസ പടിക്കല്‍ കാളൂര്‍ (മലപ്പുറം), ഹിദായത്തുല്‍ മുസ്ലിമീന് മദ്റസ പുത്തന്‍കവല കൊടുമുണ്ട, അന്‍സാറുല്‍ ഇസ്ലാം മദ്റസ മേലേ കൊടക്കാട് തെയ്യോട്ചിറ, അല്‍ഹിദായ സെന്‍ട്രല്‍ സ്കൂള്‍ മദ്റസ കൊണ്ടൂര്‍ക്കര പട്ടാമ്പി (പാലക്കാട്), നൂറുല്‍ ഹുദാ ബ്രാഞ്ച് മദ്റസ വെട്ടിങ്ങപ്പാടം വരന്തരപ്പിള്ളി (തൃശൂര്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
2019 മാര്‍ച്ച് 22ന് നടത്തുന്ന 'ദഅ്വത്തിനൊരു കൈത്താങ്ങ് പദ്ധതി ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്, സി.കെ.എം സ്വാദിഖ് മുസ്ലിയാര്, എം.എം മുഹ്യദ്ദീന് മൗലവി, കെ.ടി ഹംസ മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, വി. മോയിമോന്‍ ഹാജി, എം.സി മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന് ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, പി ഇസ്മാഈല്കുഞ്ഞു ഹാജി മാന്നാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari