വിദ്യാര്‍ത്ഥികള്‍ അറിവിനെ ആയുധമാക്കണം: ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി
ചേളാരി: ഭാവി തലമുറയുടെ പ്രതീക്ഷയും നന്മയുടെ പ്രചാരകരുമായ വിദ്യാര്‍ത്ഥികള്‍ അറിവിനെ ആയുധമാക്കണമെന്നും വര്‍ദ്ധിച്ചു വരുന്ന അധാര്മിക്കെതിരെ ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്നദ്വി അഭിപ്രായപെട്ടു. സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി അദ്ധ്യക്ഷത വഹിച്ചു. ഹുസൈന് കുട്ടി മൗലവി, ഹസൈനാര്‍ ഫൈസി ഫറോഖ് എന്നിവര്‍ തെരഞെടുപ്പിനു നേതൃത്വം നല്കി. പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, സയ്യിദ് സ്വദഖതുള്ള തങ്ങള്‍ അരിമ്പ്ര, ശഫീഖ് മണ്ണഞ്ചേരി, റിസാല്‍ദര്‍ അലി ആലുവ, അനസ് അലി ആമ്പല്ലൂര്‍, ഫുആദ് വെള്ളിമാട്കുന്ന്, അസ്ലഹ് മുതുവല്ലൂര്‍ സംസാരിച്ചു. അഫ്സല് രാമന്തളി സ്വാഗതവും റബീഉദ്ദീന്‍ വെന്നിയൂര്‍ നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen