ജാമിഅഃ ജൂനിയര്‍ കോളേജ്; ഏകീകൃത പ്രവേശന പരീക്ഷ നാളെ (തിങ്കള്‍)

പെരിന്തല്‍മണ്ണ : ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ കോളേജുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷ നാളെ (29-04-2019) നടക്കും. ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് മണി വരെയാണ് പരീക്ഷാ സമയം. സെക്കന്ററി വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദേശിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍ കൃത്യസമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ്.

കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, നീലഗിരി, ദക്ഷിണ കന്നട, കൊടക് മേഖലകളിലെ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ പിന്നീട് നടക്കുന്നതാണ്. കോട്ടുമല കോംപ്ലക്‌സ് മലപ്പുറം, അല്‍ ഹസനാത്ത് മാമ്പുഴ, ശുഹദാ പുത്തനങ്ങാടി, തൃപ്പനച്ചി ഉസ്താദ് സ്മാരകം തൃപ്പനച്ചി, ബദ് രിയ്യ വേങ്ങര, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍ സ്മാരകം പൂക്കിപ്പറമ്പ്, മാഹിരിയ്യ രാമനാട്ടുകര, കെ.എം.ഐ.സി തെയ്യോട്ടുചിറ, ദാറുല്‍ ഇസ്‌ലാം വല്ലപ്പുഴ, ദാറുല്‍ ഇഹ്‌സാന്‍ ചൂലൂര്‍, നൂറുല്‍ ഹിക്മഃ കണിയാപുരം, അല്‍ ഹിദായ കുട്ടമ്പൂര്‍ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. പരീക്ഷാ കേന്ദ്രങ്ങളില്‍ സ്‌പോട് അഡ്മിഷന് അവസരമുണ്ടായിരിക്കുന്നതാണ്.
- JAMIA NOORIYA PATTIKKAD