മുണ്ടക്കുളം ജാമിഅ ജലാലിയ്യ പ്രഥമ സനദ്ദാന സമ്മേളനത്തിന് അന്തിമ രൂപമായി

കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സിന് കീഴില്‍ മുണ്ടക്കുളത്ത് പ്രവര്‍ത്തിച്ച് വരുന്ന ജാമിഅ ജലാലിയ്യ 13-ാം വാര്‍ഷിക ഒന്നാം സനദ്ദാന മഹാ സമ്മേളനത്തിന് അന്തിമരൂപമായി. 22 യുവ പണ്ഡിതരും 15 ഹാഫിളീങ്ങളും സനദ് ഏറ്റുവാങ്ങുന്ന സമ്മേളനം 'പുതുയുഗത്തിന് പൈതൃകത്തിന് വെളിച്ചം' എന്ന പ്രമേയത്തില്‍ ഈമാസം 26 ന് തുടങ്ങി മാര്‍ച്ച് 3 ന് അവസാനിക്കും. 26 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സിയാറത്ത് പ്രയാണത്തിന് മാനുതങ്ങള്‍ വെള്ളൂര് നേതൃത്വം നല്‍കും. വരക്കല്‍ മഖാം സിയാറത്തിന് വാവാട് കുഞ്ഞിക്കോയ മുസ്ലയാര്‍ നേതൃത്വം നല്‍കും. 5.30 ന് സയ്യിദുല്‍ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. 27 ന് വൈകുന്നേരം 7 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും.

ഫെബ്രു 28 ന് 9.30 മുത്ല്‍ 1.30 വരെ നടക്കുന്ന തദ്കിറ സെഷനില്‍ ശംസുല്‍ ഉലമയും തൃപ്പനച്ചി ഉസ്താദും അനുഭവങ്ങളിലൂടെ എന്ന വിഷയം ചര്‍ച്ച ചെയ്യും അബ്ദുസ്സമദ് പൂക്കോര്‍, എം.സി മായിന്‍ ഹാജി, പാലത്തഴി മൊയ്തു ഹാജി, ജാഫര്‍ സഖാഫ് തങ്ങള്‍, കുട്ടി ഹസ്സന്‍ ദാരിമി, കാളാവ് സൈതലവി മുസ്ലിയാര്‍, തുടങ്ങിയവര്‍ അനുഭവങ്ങള്‍ വിവരിക്കും. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. വൈകുന്നേരം 7 ന് നടക്കുന്ന ദഅ്‌വ സെഷന്‍ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തും. എം ഉമ്മര്‍ എം.എല്‍.എ. ആലിഹാജി തറയിട്ടാല്‍ പങ്കെടുക്കും.

മാര്‍ച്ച് ഒന്നിന് നടക്കുന്ന പ്രാസ്ഥാനികം സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് വിഷയാവതരണം നടത്തും. ഉമ്മര്‍ ഫൈസി മുക്കം അധ്യക്ഷനാകും. 7 മണിക്ക് നടക്കുന്ന ദഅ്‌വ സെഷന്‍ സയ്യിദ് മാനുതങ്ങള്‍ വെള്ളൂര്‍ ഉദ്ഘാനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും. പി.കെ ബഷീര്‍ എം.എല്‍.എ പങ്കെടുക്കും.

മാര്‍ച്ച് 02 ന് രാവിലെ 10 മണിക്ക് നടക്കുന്ന പണ്ഡിത സമ്മേളനം കെ.എ റഹ്മാന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ എ.വി അബ്ദുറ്ഹമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എം.പി മുസ്തഫല്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. മദ്‌റസ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം 4 ന് നടക്കുന്ന മാനവിക സൗഹൃദ സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ അദ്ധ്യക്ഷനാകും. ഇടി മുഹമ്മദ് ബഷീര്‍ എം.പി, കെ. മുരളീദരന്‍ എം.എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ, എപി ഉണ്ണികൃഷണന്‍, തുടങ്ങിയവര്‍ പങ്കെടുക്കും. 7 മണിക്ക് നടക്കുന്ന ദഅ്‌വ സെഷന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ആബിദ് ഹുസൈന്‍ എം.എല്‍.എ, ഉബൈദുല്ല എം.എല്‍.എ പങ്കെടുക്കും. ഖലീല്‍ ഹുദവി കാസര്‍കോട് മുഖ്യ പ്രഭാഷണം നടത്തും.

മാര്‍ച്ച് 03 ന് നടക്കുന്ന പ്രവാസി കുടംബ സംഗമം സി.വി.എം വാണിമേലിന്റെ അധ്യക്ഷതയില്‍ മെട്രോ മുഹമ്മദാജി കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യും. സിദ്ദീഖലി രാങ്ങാട്ടൂര്‍ പ്രവാസത്തിന്റെ ശേഷിപ്പുകള്‍ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന എംപ്ലോയീസ് മീറ്റ് എന്‍.എ.എം അബ്ദുല്‍ ഖാദര്‍ വാണിമേല്‍ ഉദ്ഘാടനം ചെയ്യും.

വൈകു 7 ന് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സനദ്ദാനവും സനദ്ദാന പ്രഭാഷണവും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും. ശൈഖുല്‍ ജാമിഅ ആലിക്കുട്ടി മുസ്ലിയാര്‍, സി.കെ.എം സാദിഖ് മുസ്ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി പങ്കെടുക്കും. മൗലാനാ മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.


സമ്മേളന പ്രചരണത്തിന്റെ പങ്കാളികളാവുക: ജിഫ്രി തങ്ങള്‍

മുണ്ടക്കുളം: ജാമിഅ ജലാലിയ്യയുടെ പ്രഥമ സനദ്ദാന സമ്മേളനത്തിന്റെ പ്രചാരണത്തില്‍ പങ്കാളികളാവണമെന്ന് സമസ്ത പ്രസിഡന്റും സ്ഥാപനത്തിന്റെ പ്രിന്‍സിപ്പിളുമായ ജിഫ്രിമുത്തുക്കോയ തങ്ങള്‍ സംഘടനാ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ഖതീബുമാര്‍ വെള്ളിയാഴ്ച പള്ളികളില്‍ സ്ഥാപനത്തെ പരിചയപ്പെടുത്തുകയും സമ്മേളനത്തിലേക്ക് ജനങ്ങളെ ക്ഷണക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
- SMIC MUNDAKKULAM