മുണ്ടക്കുളം ജാമിഅ ജലാലിയ്യ സമ്മേളനം ഇന്ന് സമാപിക്കും. 22 യുവപണ്ഡതരെയും 13 ഹാഫിളീങ്ങളെയും സമൂഹത്തിന് സമര്‍പ്പിക്കും

കൊണ്ടോട്ടി: ശംസുല്‍ ഉലമാ കോംപ്ലക്‌സ് 13 -ാം വാര്‍ഷിക ഒന്നാം സനദ്ദാന മഹാസമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. 22 പണ്ഡിതര്‍ക്ക് ജലാലി ബിരുദവും സ്ഥാന വസ്ത്രവും നല്‍കി സമുദായ സമക്ഷം സമര്‍പ്പിക്കും. ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ 13 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ടിഫിക്കറ്റ് നല്‍കി ആദരിക്കും. വൈകീട്ട് 7 ന് ആരംഭിക്കുന്ന സമാപന മഹാസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സനദ്ദാനവും പ്രഭാഷണവും ജാമിഅഃ ജലാലിയ്യ പ്രിന്‍സിപ്പാള്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും. സമസ്ത ജനറല്‍ സിക്രട്ടറി ശൈഖുല്‍ ജാമിഅഃ ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. സമസ്ത ട്രഷറര്‍ സി. കെ. എം സ്വാദിഖ് മുസ്ലിയാര്‍, ജാമിഅഃ ദാറുസ്സലാം സെക്രട്ടറി എ. വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്നിവര്‍ക്ക് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ശംസുല്‍ ഉലമാ ജലാലിയ്യ അവാര്‍ഡ് നല്‍കി ആദരിക്കും. പാരമ്പര്യത്തിലൂന്നിയ ദഅവാ പ്രവര്‍ത്തനങ്ങളില്‍ സമഗ്ര സംഭാവനകള്‍പ്പിച്ചവര്‍ക്ക് ജാമിഅഃ ജലാലിയ്യ ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് ഇരുവരും അര്‍ഹരാക്കിയിരിക്കുന്നത്. തദ്‌രീസ് മേഖലയില്‍ അതുല്ല്യമായ സേവനമര്‍പ്പിച്ച 13 പണ്ഡിതരെയും വേദിയില്‍ ആദരിക്കും. സി. കെ. എം സ്വാദിഖ് മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സിക്രട്ടറി സത്താര്‍ പന്തല്ലുര്‍ പ്രമേയ പ്രഭാഷണം നിര്‍വ്വഹിക്കും. ഒ. ടി മൂസ്സ മുസ്ലിയാര്‍, ഉസ്മാന്‍ മുസ്ലിയാര്‍, അഡ്വ. പി. എം ഹംദുല്ല സഈദ് ലക്ഷദ്വീപ്, ഇബ്രാഹീം കുഞ്ഞ് എം. എല്‍. എ. അഡ്വ. എന്‍ ശംസുദ്ധീന്‍ എം. എല്‍. എ എന്നിവര്‍ മുഖ്യാഥിതിയാകും. മുസ്ഥഫല്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ സമാപന പ്രഭാഷണം നടത്തും. മൗലാനാ മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ മജ്‌ലിസുന്നൂറിനും സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മജിലിസുന്നൂറിന് ആമുഖപ്രഭാഷണം നിര്‍വ്വഹിക്കും. അബ്ദുല്‍ ഗഫൂര്‍ ദാരിമി, കെ. വി മുഹമ്മദ് ഹാജി അയിലക്കാട്, മെട്രോ മുഹമ്മദ് ഹാജി കാഞ്ഞങ്ങാട്, മെയ്തീന്‍ കുട്ടി ഫൈസി പുത്തനഴി, ഇസ്മായീല്‍ കുഞ്ഞി ഹാജി മസ്‌കറ്റ്, മൊയ്തീന്‍ കുട്ടി ഹാജി സൈന്‍, സൈനുല്‍ ആബിദീന്‍ സഫാരി, ബക്കര്‍ ഹാജി എറണാംകുളം, സിദ്ദീഖ് ഹാജി എറണാംകുളം, പാലത്തായി മൊയ്തുഹാജി, പങ്കെടുക്കും. രാവിലെ 10 ന് നടക്കുന്ന പ്രവാസി കുടുംബസംഗമം മെട്രോ മുഹമ്മദ് ഹാജി കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യും, സി. വി എം വാണിമേല്‍ അധ്യക്ഷനാകും. ഗദ്ദീഖലി രാങ്ങാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. 2 ന് നടക്കുന്ന എംപ്ലോയീസ് മീറ്റ് ഡോ. എന്‍. എ. എം അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും. സി. ഹംസ സാഹിബ് മുഖ്യപ്രഭാഷണം നടത്തും. ദര്‍സീ രംഗത്ത് മികച്ച സേവന പുരസ്‌കാരത്തിന് അര്‍ഹരായവര്‍ 1. സി. എ മുഹമ്മദ് മുസ്ലിയാര്‍, 2. കാട്ടുമുണ്ട കുഞ്ഞമ്മദ് മുസ്ലിയാര്‍, 3. അലി ഫൈസി ഓമാനൂര്‍, 4. അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി, 5. അബ്ദുല്‍ ഗഫൂര്‍ അന്‍വരി കോടങ്ങാട്, 6. കെ. പി അബൂബക്കര്‍ മുസ്ലിയാര്‍ കുഞ്ഞിപ്പള്ളി, 7. കെ. സി അബൂബക്കര്‍ ദാരിമി പാലക്കാട്, 8. കെ. കെ മുഹമ്മദ് ദാരിമി കണ്ണൂര്‍, 9. ഉസ്മാന്‍ മുസ്ലിയാര്‍ എറണാംകുളം, 10. കുഞ്ഞാന്‍ ദാരിമി, 11. നാസിറുദ്ധീന്‍ ദാരിമി, 12. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി 13. ഇബ്രാഹീം ഹൈതമി എടപ്പാള്‍
- SMIC MUNDAKKULAM