സമസ്ത ദക്ഷിണ മേഖല നേതൃസംഗമം നടത്തി

കോഴിക്കോട്: എറണാകുളം മുതല്‍ കന്യാകുമാരി വരെയുള്ള ജില്ലകളിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ അംഗങ്ങളെ സംഘടിപ്പിച്ച് സമസ്ത ദക്ഷിണ മേഖല നേതൃസംഗമം നടത്തി. ചേളാരി സമസ്താലയത്തില്‍ നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സച്ചരിതരായ പൂര്‍വ്വികരുടെ പാത പിന്തുടരണമെന്നും വ്യക്തി ജീവിതത്തില്‍ വിശുദ്ധി കാത്തു സൂക്ഷിക്കണമെന്നും തങ്ങള്‍ പറഞ്ഞു. തീവ്രവാദ പ്രസ്ഥാനങ്ങളെയും നവീന ആശയങ്ങളെയും എതിര്‍ത്ത പാരമ്പര്യമാണ് സമസ്തക്കുള്ളത്. ഭൗതിക നേട്ടങ്ങള്‍ ആഗ്രഹിച്ചായിരുന്നില്ല മുന്‍കാല മഹത്തുക്കള്‍ പ്രസ്ഥാനത്തെ നയിച്ചത്. തിരുനബി കാണിച്ച മാതൃകയിലൂടെയാവണം പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മ്മപദ്ധതി അവതരിപ്പിച്ചു.

സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.എം മുഹ്‌യദ്ദീന്‍ മൗലവി, ചെറുവാളൂര്‍ പി.എസ് ഹൈദ്രോസ് മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഒ.ടി മൂസ മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, ഐ.ബി ഉസ്മാന്‍ ഫൈസി, ഇ.എസ് ഹസ്സന്‍ ഫൈസി സംബന്ധിച്ചു. ജില്ലകളെ പ്രതിനിധീകരിച്ച് നൗഷാദ് ബാഖവി ചിറയിന്‍കീഴ് (തിരുവനന്തപുരം), അഹ്മദ് കബീര്‍ ബാഖവി (കൊല്ലം), അബ്ദുറഹിമാന്‍ അല്‍ഖാസിമി (ആലപ്പുഴ), അബ്ദുല്‍ജലീല്‍ ഫൈസി (ഇടുക്കി), മഅ്മൂന്‍ ഹുദവി വണ്ടൂര്‍ (കോട്ടയം), ഓണമ്പിള്ളി മുഹമ്മദ് ഫൈസി (എറണാകുളം), അബ്ദുറശീദ് ബാഖവി (പത്തനംതിട്ട), സൈനുല്‍ ആബിദ് അല്‍മളാഹിരി (കന്യാകുമാരി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇ മൊയ്തീന്‍ ഫൈസി പുത്തനഴി നന്ദി പറഞ്ഞു.

യോഗത്തില്‍ സമസ്ത ദക്ഷിണ മേഖല ഏകോപനസമിതി രൂപീകരിച്ചു. ഐ.ബി ഉസ്മാന്‍ ഫൈസി എറണാകുളം (ചെയര്‍മാന്‍), സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍ കൊല്ലം, സയ്യിദ് ഹദ്‌യത്തുല്ല തങ്ങള്‍ ആലപ്പുഴ, ഇ.എസ് ഹസന്‍ ഫൈസി എറണാകുളം, അഹ്മദ് കബീര്‍ ബാഖവി കൊല്ലം (വൈസ് ചെയര്‍മാന്‍), ഷാജഹാന്‍ ദാരിമി കണിയാപുരം (കണ്‍വീനര്‍), ഓണമ്പിള്ളി മുഹമ്മദ് ഫൈസി എറണാകുളം, എ.എം നൗശാദ് ബാഖവി ചിറയിന്‍കീഴ്, അബ്ദുറഹിമാന്‍ അല്‍ഖാസിമി ആലപ്പുഴ, ജലീല്‍ ഫൈസി ഇടുക്കി (ജോയിന്റ് കണ്‍വീനര്‍), എം.കെ. മുഹമ്മദ് സ്വാലിഹ് ബാഖവി കോട്ടയം (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.


- Samasthalayam Chelari