- Samastha Kerala Jam-iyyathul Muallimeen
SKSBV ജലദിന കാമ്പയിന് മാര്‍ച്ച് 10 ന് തുടങ്ങും
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് നടത്തപെടുന്ന ജലദിന കാമ്പയിന് മാര്‍ച്ച് 10 ന് തുടക്കം കുറിക്കും. ''കരുതിവെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായ്'' എന്ന പ്രമേയം ഉയര്‍ത്തിപിടിച്ചു കൊണ്ട് നടത്തുന്ന കാമ്പയിന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള പതിനായിരത്തോളം മദ്റസകളില്‍ സംഘടിപ്പിക്കപെടും. തണ്ണീര്‍ പന്തല്‍, പോസ്റ്റര്‍ പ്രദര്‍ശനം, ജലദിന പ്രതിജ്ഞ, ചിത്ര പ്രദര്‍ശനം, പറവകള്‍ക്കൊരു നീര് കുടം എന്നീ പരിപാടികള്‍ നടക്കും. കാമ്പയിന് വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ കര്മരംഗത്തിറങ്ങണമെന്നു സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen