തമിഴ്‌നാട്ടിലെ പറങ്കിപേട്ടില്‍ സമസ്ത വിദ്യാഭ്യാസ സമുച്ചയത്തിന് ശിലയിട്ടു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ തമിഴ്‌നാട്ടിലെ പറങ്കിപേട്ട് സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിന് ശിലയിട്ടു. തമിഴ്‌നാടിന്റെയും പോണ്ടിച്ചേരിയുടെയും അതിര്‍ത്തി പ്രദേശമായ ഇവിടെ കലിമ ശൈഖ് അബ്ദുല്‍ഖാദിര്‍ ഹാജി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് സൗജന്യമായി നല്‍കിയ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് ജാമിഅ കലിമ ത്വയ്യിബ എന്ന പേരില്‍ സമസ്ത വിദ്യാഭ്യാസ കോംപ്ലക്‌സ് സ്ഥാപിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതാക്കളും നൂറ് കണക്കിന് ഉലമാക്കളും ഉമറാക്കളും പ്രവര്‍ത്തകരും അണിനിരന്ന പ്രൗഢമായ സദസ്സിനെ സാക്ഷി നിര്‍ത്തി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അല്‍ഹാജ് കലിമ ശൈഖ് അബ്ദുല്‍ഖാദിര്‍ മരക്കാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉപഹാരം സമര്‍പ്പണം നടത്തി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കേന്ദ്ര മുശാവറ മെമ്പര്‍ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, തമിഴ്‌നാട് എം.എല്‍.എ കെ.എ.എം മുഹമ്മദ് അബൂബക്കര്‍, മൗലാന എ മുഹമ്മദ് ഇസ്മാഈല്‍, മൗലാന എ ഷഫീഖ് റഹ്മാന്‍ പ്രസംഗിച്ചു. കലിമ ത്വയ്യിബ അറബിക് കോളേജ് വര്‍ക്കിംഗ് സെക്രട്ടറി എ അബ്ദുറശീദ് ജാന്‍ സ്വാഗതവും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, മൗലാനാ എ സഫിയുള്ള, ഹാഫിള് എ അഹ്മദ് ഖബീര്‍ ഖാസിമി, ആദൃശ്ശേരി കുഞ്ഞുമോന്‍ ഹാജി, പി. ഹംസ പോണ്ടിച്ചേരി, എം.എസ് മുഹമ്മദ് യൂനുസ്, എസ്ഒ സൈത് ആരിഫ്, എച്ച് അബ്ദുസ്സമദ് റശാദി, എം.ഇ സൈദ് അന്‍സാരി, എസ് ഖാദറലി മരക്കാര്‍, എസ് ഹബീബ് മുഹമ്മദ്, എസ് സുല്‍ത്താന്‍ അബ്ദുല്‍ഖാദിര്‍, എസ് ഹമീദ് അബ്ദുല്‍ഖാദിര്‍, അബ്ദുസ്സമദ് പെരുമുഖം, ഉസ്മാന്‍ ഫൈസി, സി.വി മുഹമ്മദ് ശമീര്‍, സൈഫുദ്ദീന്‍ വയനാട് (കോയമ്പത്തൂര്‍), സി. മുഹമ്മദ് സഹീര്‍, അബ്ദുറഹിമാന്‍ കണിയാരത്ത്, ടി.സി ഹാരിസ് ട്രിച്ചി, എച്ച് മുഹമ്മദ് മഖ്തൂം എ ബശീര്‍ അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- Samasthalayam Chelari