- SKSSF STATE COMMITTEE
സഹചാരി ഫണ്ട് ശേഖരണം വൻ വിജയമാക്കുക - സമസ്ത
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെൽ വാർഷിക ഫണ്ട് ശേഖരണം വൻ വിജയമാക്കാൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ.
കെ ആലികുട്ടി മുസ്ലിയാർ എന്നിവർ ആഹ്വാനം ചെയ്തു. കഴിഞ്ഞ പതിമൂന്ന് വർഷമായി ആയിരക്കണക്കിന് നിർധന രോഗികൾക്ക് ആശ്വാസം നൽകിയ സഹചാരി ഫണ്ട് ശേഖരണം വെള്ളിയാഴ്ച പള്ളികളിൽ നിന്നും മറ്റും നടക്കുമ്പോൾ അത് വിജയിപ്പിക്കാൻ മഹല്ല് ഭാരവാഹികളും ഖാസി ഖത്വീബുമാരും സംഘടനാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് അവർ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE