സമസ്ത: എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചു
ചേളാരി: പാഠപുസ്തക പരിഷ്കരണങ്ങളുടെ തുടര്‍ച്ചയായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അടുത്ത അദ്ധ്യയന വര്‍ഷം സ്കൂള്‍ വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്നവയുള്‍പ്പെടെയുള്ള മുഴുവന്‍ മദ്റസകളിലെയും എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ മുഴുവന്‍ പാഠപുസ്തകങ്ങളും പരിഷ്കരിച്ചു. റമളാന്‍ 20 മുതല്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡിലുള്ള സമസ്ത ബുക്ക് ഡിപ്പോ വഴി മദ്റസ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും.
- Samasthalayam Chelari