ദാറുല്‍ഹുദാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം (29 ശനി)

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ യു.ജി വിദ്യാര്‍ത്ഥി യൂണിയന്‍ അല്‍ഹുദാ സ്റ്റുഡന്‍സ് അസോസിയേഷന്‍ അസാസിന്റെ പ്രസാധക വിഭാഗം സംഘടിപ്പിക്കുന്ന ദാറുല്‍ഹുദാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. പ്രമുഖ സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടാനം ചെയ്യും. ഡിഗ്രി വിഭാഗം പ്രിന്‍സിപ്പാള്‍ സി.യൂസുഫ് ഫൈസി മേല്‍മുറി അദ്ധ്യക്ഷത വഹിക്കും.

രണ്ട് പ്രധാന വേദികളിലായി സമൂഹം, സാഹിത്യം, രചന, ഭാഷ, സോഷ്യല്‍ മീഡിയ ജേണലിസം, ഇസ്ലാമിക സാഹിത്യം, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, ശില്‍പശാലകള്‍ എന്നിവ നടക്കും.

സാഹിത്യത്തിന്റെ കൗശലവും ഭാഷയുടെ നവീകരണവും സെഷനില്‍ കല്‍പറ്റ നാരായണന്‍, എഴുതിത്തുടങ്ങുമ്പോള്‍ സെഷനില്‍ സി. ഗണേഷ്, സോഷ്യല്‍ മീഡിയ: സാഹിത്യവും ഇടപെടലുകളും സെഷനില്‍ വി.കെ ആദര്‍ശ്, ന്യൂസ് ആന്‍ഡ് ന്യൂസ് പ്ലസ് സെഷനില്‍ ശംസുദ്ധീന്‍ മുബാറക് ഹുദവി, മലയാളത്തിലെ ഇസ്ലാമിക സാഹിത്യത്തിന്റെ വഴികള്‍ ചര്‍ച്ചയില്‍ സ്വാദിഖ് ഫൈസി താനൂര്‍, വി.ഹിക്മത്തുള്ള, ശരീഫ് ഹുദവി ചെമ്മാട് എന്നിവര്‍ സംസാരിക്കും.

ഫെസ്റ്റിവല്‍ 30 ന് ഞായറാഴ്ച സമാപിക്കും. സമാപന സെഷനില്‍ എന്‍.പി ഹാഫിസ് മുഹമ്മദ് മുഖ്യാഥിതിയാകും.
- Darul Huda Islamic University