ഹാദിയ റമദാന്‍ പ്രഭാഷണത്തിന് സ്വാഗത സംഘമായി

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന ആറാമത് റമദാന്‍ പ്രഭാഷണത്തിന്റെ സ്വാഗതസംഘമായി. മെയ് 8, 9, 11, 12 തിയ്യതികളില്‍ രാവിലെ ഒമ്പത് മുതല്‍ വാഴ്‌സിറ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹും ഡോ. യു. ബാപ്പുട്ടി ഹാജി നഗറിലാണ് പ്രഭാഷണ പരമ്പര.

ദാറുല്‍ഹുദാ മാനേജ്‌മെന്റ് ഭാരവാഹികള്‍, വാഴ്‌സിറ്റി അധ്യാപകര്‍, ഹാദിയ പ്രതിനിധികള്‍ എന്നിവര്‍ അടങ്ങിയ വിപുലമായ സംഘമാണ് രൂപീകരിച്ചത്.

ഭാരവാഹികള്‍: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (മുഖ്യരക്ഷാധികാരികള്‍), ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ. എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, കെ. പി ശംസുദ്ദീന്‍ ഹാജി, ഡോ. യു. വി. കെ മുഹമ്മദ്, കെ. സി മുഹമ്മദ് ബാഖവി, സി. യൂസുഫ് ഫൈസി, അലി മൗലവി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, ഹസന്‍ കുട്ടി ബാഖവി, ഇബ്രാഹീം ഫൈസി (രക്ഷാധികാരികള്‍), ഇസ്ഹാഖ് ബാഖവി ചെമ്മാട് (ചെയര്‍മാന്‍), സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ്, സയ്യിദ് മുബഷിര്‍ തങ്ങള്‍ ഹുദവി (വൈ. ചെയര്‍മാന്‍), ശരീഫ് ഹുദവി ചെമ്മാട് (ജന. കണ്‍വീനര്‍), റഫീഖ് ഹുദവി കാട്ടുമുണ്ട (വര്‍. കണ്‍വീനര്‍).
- Darul Huda Islamic University