- Samastha Kerala Jam-iyyathul Muallimeen
SKSBV ജലദിന കാമ്പയിന് സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (ഞായര്‍)
പാലക്കാട് (ആലത്തൂര്‍): സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ''കരുതി വെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായ്'' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ജലദിന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ജില്ലയിലെ ആലത്തൂര്‍ മഹ്ദനുല്‍ ഹിദായ മദ്റസയില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര് കാമ്പയിന് ഉദ്ഘാടനം ചെയ്യും. സുന്നി ബാലവേദി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. ഷാഫി പറമ്പില്‍ എം.എല്‍.എ മുഖ്യാഥിതി ആകും. സുന്നി ബാലവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് അഫ്സല് രാമന്തളി പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, ഖാജ ദാരിമി, ഷാനിര്‍ ഉലൂമി, കെ ബഷീര്‍ മൗലവി, മുസ്തഫ മുസ്ലിയാര് കാട്ടുശ്ശേരി, മന്‍സൂര്‍ അസ്ഹരി, ശിഹാബ് പറയങ്കോട്, അന്‍സാര്‍ മുസ്ലിയാര്, അശ്കര്‍ മുസ്ലിയാര്, റിയാസ് വാതൂര്‍, അബ്ദുല്‍ റഹ്മാന്, നാസര്‍ ബാക്ക്റോഡ്, സി.എച്ച് ബഷീര്‍ ഫൈസി, എം മുജീബ് റഹ്മാന് ഫൈസി, മുസ്തഫ മുസ്ലിയാര്, അബ്ദുല്‍ കരീം മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen