തഹ്‌സീനുല്‍ ഖിറാഅ: പദ്ധതി; സംസ്ഥാന തല ഉദ്ഘാടനം 25ന് എടവണ്ണപ്പാറയില്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന 'തഹ്‌സീനുല്‍ ഖിറാഅ പദ്ധതി'യുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 25ന് രാവിലെ 10 മണിക്ക് എടവണ്ണപാറ റശീദിയ്യ അറബിക് കോളേജില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം മുഖ്യപ്രഭാഷണം നടത്തും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പദ്ധതി വിശദീകരിക്കും. കെ.എസ് ഇബ്രാഹീം മുസ്‌ലിയാര്‍, ബി.എസ്.കെ തങ്ങള്‍, കെ.ടി ഹുസൈന്‍കുട്ടി മൗലവി, യൂനുസ് ഫൈസി വെട്ടുപാറ പ്രസംഗിക്കും.

ജൂലായ് ഒന്ന് മുതല്‍ റെയ്ഞ്ച് കേന്ദ്രീകരിച്ച് മുഅല്ലിംകള്‍ക്കുള്ള ഈ കോഴ്‌സ് പരിശീലനം ആരംഭിക്കും. 31 മുജവ്വിദുമാരെ ഇതിന് വേണ്ടി നിയമിച്ചിട്ടുണ്ട്. മുജവ്വിദുമാരുടെ ത്രിദിന ശില്‍പശാല ചേളാരി സമസ്താലയത്തില്‍ നടന്നു. തഹ്‌സീനുല്‍ഖിറാഅ പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും രണ്ടാം ഞായറാഴ്ച മദ്‌റസകളില്‍ 'ഖുര്‍ആന്‍ ഡേ' ആയി ആചരിക്കും. അന്നെ ദിവസം മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് ഖുര്‍ആന്‍ പാരായണ പരിശീലനവും പ്രത്യേകം ഉല്‍ബോധനവും നടത്തും. ഈ അധ്യയനവര്‍ഷം മുഴുവന്‍ മദ്‌റസകളിലും റമദാനില്‍ പ്രത്യേകം ഹിസ്ബ് ക്ലാസുകള്‍ സംഘടിപ്പിക്കും.

യോഗം ഇന്ന് (22-06-2019)
ചേളാരി: തഹ്‌സീനുല്‍ ഖിറാഅ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറിമാരുടെയും, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും.
- Samasthalayam Chelari