- Samastha Kerala Jam-iyyathul Muallimeen
SKSBV സത്യ സമ്മേളനം സംസ്ഥാന തല ഉദ്ഘാടനം ബീമാപള്ളിയില്‍
തിരുവനന്തപുരം (ബീമാപള്ളി): സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ''പറയാം നമുക്ക് സത്യം മാത്രം അതെത്ര കൈപ്പേറിയതാണങ്കിലും'' എന്ന പ്രമേയത്തെ ആസ്പദമാക്കി സംസ്ഥാനത്തിനകത്തും പുറത്തുമായി 459 റെയിഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സത്യ സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ഞായര്‍) ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം ബീമാപള്ളി റഫീഖുല്‍ ഇസ്ലാം മദ്റസയില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംസ്ഥാന വൈസ്. പ്രസിഡണ്ട് പുറങ്ങ് മൊയ്തീന് മുസ്ലിയാര് അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി എസ്.കെ.എസ്.ബി.വി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിഡ്ഢി ദിനമായി കണകാക്കപെടുന്ന ഏപ്രില്‍ ഒന്നിന് ആര്‍ക്കും ആരെയും വിഡ്ഢിയാക്കാം എന്ന തെറ്റായ ധാരയില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും സമൂഹത്തെയും ഉല്ബുദ്ധരാക്കലാണ് സത്യ സമ്മേളനത്തിന്റെ ലക്ഷ്യം. മുസ്തഫ മാസ്റ്റര്‍ മുണ്ടുപ്പാറ പ്രമേയ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹുസൈന് കുട്ടി മുസ്ലിയാര്, എസ്.കെ.എസ്.ബി.വി സംസ്ഥാന ചെയര്മാന് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, റബീഉദ്ദീന്‍ വെന്നിയൂര്‍, മുഹമ്മദ് അസ്ലഹ് മുതുവല്ലൂര്‍, നൗഷാദ് ഹുദവി, ഷറഫുദ്ദീന് അല്‍ ജാമിഇ, എം.പീര്‍ മുഹമ്മദ് മുസ്ലിയാര്, നസീര്‍ ഖാന് ഫൈസി, ഷാനവാസ് മാസ്റ്റര്‍, സയ്യിദ് സിയാദ് കോയ തങ്ങള്‍, ഹാഫിള് റഹ്മാന് സാഹിബ് വഴിമുക്ക്, നജമുദ്ദീന് മന്നാനി, അഹമ്മദ് റഷാദി, അഷ്റഫ് മുസ്ലിയാര്, റാസി ബാഖവി, ഇഖ്ബാല്‍ സാഹിബ്, അല്‍ മഹീന് ഹാജി, ടി. ബഷീര്‍ സാഹിബ്, അബ്ദുറസാഖ് മന്നാനി, കെ. ബദറുദ്ദീന്‍ മുസ്ലിയാര് തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen