സമസ്ത ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തക സംഗമം മെയ് ഒന്നിന്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴില്‍ സഊദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത ഇസ്‌ലാമിക് സെന്ററിന്റെ നാട്ടിലുള്ള ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും സംഗമം മെയ് ഒന്നിന് ബുധനാഴ്ച രാവിലെ 9 മണിക്ക് ചേളാരി സമസ്താലയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘടാനം ചെയ്യും. എസ്. ഐ. സി യുടെ നാട്ടിലുള്ള മുഴുവന്‍ പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുക്കണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari