SKSSF ട്രൈസനേറിയം പ്രഖ്യാപന സമ്മേളനം നാളെ; ജില്ലയിൽ നിന്നും ആയിരം പേർ പങ്കെടുക്കും

തൃശ്ശൂർ: "നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത്" എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് നടത്തുന്ന മുപ്പതാം വാർഷിക ആഘോഷങ്ങളുടെ പ്രഖ്യാപന സമ്മേളനത്തിൽ ജില്ലയിൽനിന്നും ആയിരം പ്രവർത്തകർ പങ്കെടുക്കും. നാളെ കുറ്റിപ്പുറത്ത് ദേശീയ പാതയോരത്താണ് പ്രഖ്യാപന സമ്മേളനം നടക്കുന്നത്. മുപ്പതാം വാർഷികത്തിന്റെ ഭാഗമായി അടുത്ത ഒരു വർഷക്കാലം സംഘടന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ആരംഭത്തിന് കൂടി കുറ്റിപ്പുറം സാക്ഷ്യം വഹിക്കും.

വിദ്യാഭ്യാസ പ്രബോധന-സേവന മേഖലകളിൽ വിവിധ പദ്ധതികൾ ഇക്കാലയളവിൽ സംഘടന ആവിഷ്കരിച്ച നടപ്പിലാക്കുന്നുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, ഉപസമിതി ചെയർമാൻ കൺവീനർമാർ, മേഖലാ പ്രസിഡണ്ട് സെക്രട്ടറിമാർ, ക്ലസ്റ്റർ പ്രസിഡണ്ട് സെക്രട്ടറിമാർ തുടങ്ങിയവർക്ക് സമ്മേളനനഗരിയിൽ പ്രത്യേക ഇരിപ്പിടം ഒരുക്കുന്നതാണ്. മുഴുവൻ ഭാരവാഹികളും പ്രവർത്തകരും വൈകിട്ട് മൂന്ന് മണിയോടെ സമ്മേളനനഗരിയിൽ എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡണ്ട് മഹ്റൂഫ് വാഫി, ജനറൽ സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കർ സിദ്ധീഖ് എന്നിവർ അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur