- Samastha Kerala Jam-iyyathul Muallimeen
SKSBV സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് നാളെ (ബുധന്‍) തുടങ്ങും
കാസര്‍ഗോഡ്: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് നാളെ കാസര്‍ഗോഡ് ജില്ലയിലെ കോട്ടിക്കുളം നൂറുല്‍ ഹുദയില്‍ വെച്ച് നടക്കും. രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പ് എസ്. കെ. എസ്. ബി. വി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. പുതിയ പദ്ധതികള്‍ രൂപികരിക്കുന്നതിനും നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യലുമാണ് ക്യാമ്പിന്റെ മുഖ്യ അജണ്ട. ഹസൈനാര്‍ ഫൈസി ഫറോക്ക്, അബ്ദുസമദ് മുട്ടം, ടി. പി അലി ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുലത്തീഫ് മൗലവി, ജമാലുദ്ദീന്‍ ദാരിമി, നാസര്‍ ഫൈസി പാവന്നൂര്‍, യു. കെ മുഹമ്മദ് കുഞ്ഞി ഹാജി, പി. എം കുഞാമദ്, കെ. ബി ഹമീദ് ഹാജി, വി. പി മുഹമ്മദ് മൗലവി, അബ്ദുല്‍ അസീസ് അഷ്‌റഫി സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen