സമസ്ത: ''സേ പരീക്ഷ'' ഇന്ന് (23-06-2019)

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2019 മാര്‍ച്ച് 30, 31 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരവും, ഏപ്രില്‍ 14, 15 തിയ്യതികളില്‍ ജനറല്‍ സിലബസ് പ്രകാരവും നടത്തിയ 5, 7, 10, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാചയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ ഇന്ന് രാവിലെ 10 മണിക്ക് 132 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. പരീക്ഷാര്‍ത്ഥികള്‍ കൃത്യസമയത്ത് അതാത് ഡിവഷന്‍ കേന്ദ്രങ്ങളില്‍ ഹാജരാവേണ്ടതാണെന്ന് പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
- Samasthalayam Chelari