ട്രെന്‍ഡ് അവധിക്കാല പരിപാടിക്ക് രൂപമായി

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്‍ഡിന്റെ അവധിക്കാല പരിപാടിക്ക് രൂപമായി. അവധിക്കാലമായ ഏപ്രില്‍ മെയ് മാസങ്ങളിലാണ് സമ്മര്‍ ഗൈഡ് എന്ന പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ പരിശീലന പരിപാടികള്‍ നടക്കുന്നത്. വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് യൂണിറ്റുകളില്‍ വിദ്യാഭ്യാസ സമ്മേളനം, മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി കുരുന്നു കൂട്ടം, കളസ്റ്റര്‍ തലങ്ങളില്‍ എസ് എസ് എല്‍ സി, പ്‌ളസ്റ്റു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠന സാധ്യതകളില്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന കരിയര്‍ വിന്റോ, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് മേഖല തലങ്ങളില്‍ എക്‌സലന്‍ഷ്യാ റസിഡന്‍ഷ്യല്‍ ക്യാമ്പ്, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ദശദിന സമ്മര്‍ സ്‌കൂള്‍, ജില്ലാതലങ്ങളില്‍ സമ്മര്‍ ഗൈഡ് ഉല്‍ഘാടനനം റിസോഴ്‌സ് വിംഗ് പരിശീലനം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.

സമ്മര്‍ ഗൈഡിന്റെ സംസ്ഥാനതല ഉല്‍ഘാടനം മാര്‍ച്ച് 31ന് രാവിലെ 8 മണിക്ക് ആലപ്പുഴ എം എ മദ്രസഹാളില്‍ കേരള യൂണിവേഴ്‌സിറ്റി ഡീന്‍ സോ. വി പി മുഹമ്മദ് കുഞ്ഞി മേത്തര്‍ നിര്‍വ്വഹിക്കും. ട്രെന്‍ഡ് സംസ്ഥാന കണ്‍വീനര്‍ റഷീദ് കോടിയൂറ പരിശീലനത്തിന് നേതൃത്വം നല്‍കും.

കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹീം ചുഴലി അധ്യക്ഷം വഹിച്ചു. ഡയറക്ടര്‍ സോ. അബ്ദുല്‍ മജീദ് കൊടക്കാട് പദ്ധതി വിശദീകരിച്ചു. ശംസുദ്ധീന്‍ ഒഴുകൂര്‍, സിദ്ധീഖുല്‍ അക്ബര്‍ വാഫി, മുഹമ്മദ് ഹസീം ആലപ്പുഴ, അബ്ദുല്‍ ഖയ്യും കടമ്പോട്, അബൂബക്കര്‍ സിദ്ധീഖ് ചെമ്മാട്, സി കെ മുഷ്താഖ് ഒറ്റപ്പാലം, സഈദ് കണ്ണൂര്‍, കെ. എം ജിയാദ് എറണാകുളം സംബന്ധിച്ചു. കണ്‍വീനര്‍ റഷീദ് കോടിയൂറ സ്വാഗതവും സമ്മര്‍ ഗൈഡ് കോര്‍ഡിനേറ്റര്‍ ഷംസാദ് സലീം പൂവത്താണി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE