ക്യാമ്പസ് കോൾ രജിസ്ട്രേഷൻ വെബ്സൈറ്റ് ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു
ചെമ്മാട്: എസ് കെ എസ് എസ് എഫ് നാഷണൽ ക്യാമ്പസ് കോളിന്റെ രജിസ്ട്രേഷൻ വെബ്സൈറ്റ് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. സ്വപ്ന തലമുറക്ക് വേണ്ടി പ്രയത്നിക്കുക എന്ന പ്രമേയത്തിൽ രാജ്യത്തെ വിവിധ കലാലയങ്ങളിൽ പ്രവർത്തിച്ചു വരുന്ന എസ് കെ എസ് എസ് എഫ് ന്റെ ഉപ വിഭാഗമാണ് ക്യാമ്പസ് വിംഗ്. ക്യാമ്പസുകളെ ക്രിയാത്മകതയുടെയും സൗഹൃദത്തിന്റെയും ഇടങ്ങളാക്കി മാറ്റാനുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്ന ക്യാംപസ് വിങ്ങിന്റെ വാർഷിക സമ്മേളനമാണ് നാഷണൽ ക്യാംപസ് കോൾ. മാർച്ച് 2,3,4 തിയ്യതികളിലായി കണ്ണൂരിലെ രാമന്തളിയിൽ നടക്കുന്ന നാഷണൽ ക്യാംപസ് കോളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ skssfcampuswing.com എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രഫഷണൽ, ആർട്സ്, സയൻസ്, മെഡിക്കൽ, പാരാമെഡിക്കൽ കോളേജുകളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ വച്ചു നടന്ന പരിപാടിയിൽ ക്യാംപസ് വിംഗ് സംസ്ഥാന ജനറൽ കൺവീനർ അനീസ് സി.കെ, കൺവീനർമാരായ ജാസിർ പടിഞ്ഞാറ്റുമുറി, ഷഹരി വാഴക്കാട് എന്നിവർ സംബന്ധിച്ചു.
- SKSSF STATE COMMITTEE