ദേശീയ വിദ്യാഭ്യാസ നയം ടേബിള്‍ ടോക്ക് ഇന്ന് (വെള്ളി)

കോഴിക്കോട്: 2019 പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ച ഇന്ന് (വെള്ളി) വൈകിട്ട് 7 മണിക്ക് കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ട്രെന്‍ഡ് സംസ്ഥാന സമിതിയാണ് സംഘാടകര്‍. 5 വ്യത്യസ്ത മേഖലകളിലായി പാനല്‍ ചര്‍ച്ചകള്‍ നടക്കും. ഡോ.ഫൈസല്‍ ഹുദവി, മുഹമ്മദ് റാഫി വിളയില്‍, പ്രൊഫ. കമറുദ്ദീന്‍ പരപ്പില്‍, സിദ്ദീഖ് ചെമ്മാട്, അലി ഹുസൈന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. പാനല്‍ ചര്‍ച്ചയില്‍ ഡോ.അബ്ദുല്‍ വാഹിദ്, അബ്ദു റഹീം ചുഴലി, ഡോ. അയ്യൂബ് വാഫി, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഹസ്സന്‍ ശരീഫ് വാഫി, ജിയാദ് എറണാകുളം , ഡോ. ഷെഫീക്ക്, ഡോ.റഹീം കൊടശ്ശേരി, തുടങ്ങിയവര്‍ നേതൃത്വം നല്‍കും ഡോ. വി സുലൈമാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അധ്യക്ഷത വഹിക്കും. സിദ്ദീഖുല്‍ അക്ബര്‍ വാഫി, പ്രൊഫ.അബ്ദുല്‍ ഖയ്യൂം എന്നിവര്‍ ചര്‍ച്ച ക്രോഡീകരിക്കും.
- SKSSF STATE COMMITTEE