നിഖാബ്; സമസ്ത പണ്ഡിതരെ പരിഹസിച്ച ഫസല്‍ ഗഫൂര്‍ സമൂഹത്തോട് മാപ്പ് പറയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

തേഞ്ഞിപ്പലം : നിഖാബ് നിരോധിച്ചുകൊണ്ട് എം. ഇ. എസ്. ഇറക്കിയ ഇസ്‌ലാമിക ശരീഅത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരായ ഉത്തരവിനെതിരെ നിയമാനുസൃതമായി പ്രതികരിച്ച 'സമസ്ത' പണ്ഡിതന്മാരെ പരിഹസിച്ച ഫസല്‍ ഗഫൂര്‍ പ്രസ്താവന പിന്‍വലിച്ച് സമൂഹത്തോട് മാപ്പ് പറയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍വ്വാഹക സമിതി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

മതന്യൂനപക്ഷത്തിന്റെ പേരില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ ഇസ്‌ലാം അനുവദിച്ച വേഷം ധരിച്ച് പഠിക്കാനനുവദിക്കില്ലെന്ന ധിക്കാരപരമായ നിലപാട് തിരുത്താത്ത പക്ഷം അതിഗുരുതരമായ പ്രത്യഘാതങ്ങള്‍ എം. ഇ. എസ്. നേരിടേണ്ടി വരുമെന്നു യോഗം മുന്നറിയിപ്പ് നല്‍കി.

വൈസ് പ്രസിഡണ്ട് കെ. കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ അദ്ധ്യക്ഷം വഹിച്ചു. പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. എം. എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദിര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പി. ഹസൈനാര്‍ ഫൈസി ഫറോക്ക്, അബ്ദുസ്സ്വമദ് മുട്ടം, മുഹമ്മദലി ഫൈസി പാലക്കാട്, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, എം. എ. ചേളാരി, ടി. പി. അലി ഫൈസി കാസര്‍കോഡ്, എ. എം. ശരീഫ് ദാരിമി നീലഗിരി, വി. എം. ഇല്യാസ് ഫൈസി തൃശൂര്‍, എം. യു. ഇസ്മായില്‍ ഫൈസി എറണാകുളം, കെ. എം. മുഹമ്മദലി മുസ്‌ലിയാര്‍ കോട്ടയം, പി. ഇ. മുഹമ്മദ് ഫൈസി ഇടുക്കി, എം. ശാജഹാന്‍ അമാനി കൊല്ലം, പി. എ. ശിഹാബുദ്ദീന്‍ മൗലവി ആലപ്പുഴ, എം. മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി സംസാരിച്ചു. സെക്രട്ടറി കെ. ടി. ഹുസൈന്‍ കുട്ടി മൗലവി സ്വാഗതവും ട്രഷറര്‍ ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട് നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen