സഹിഷ്ണുതാ സന്ദേശം പകർന്ന് ഹാദിയ റമദാൻ സംഗമം

അൽ ഐൻ: സഹിഷ്ണുതാ വർഷത്തിന്റെ ഭാഗമായി ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‌മ ഹാദിയയുടെ അൽ ഐൻ ചാപ്റ്റർ സംഘടിപ്പിച്ച സഹിഷ്ണുതാ സന്ദേശ പ്രചരണ റമദാൻ സംഗമം ജന ബാഹുല്യം കൊണ്ടും സംഘടന മികവ് കൊണ്ടും ശ്രദ്ധേയമായി. സായിദ് സെൻട്രൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ വ്യത്യസ്ത തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു. യു. എ. ഇ. ഗവൺമെന്റ് ആവിഷ്‌കരിച്ച് നടപ്പിൽ വരുത്തിയ സഹിഷ്ണുതാ സന്ദേശം മുഖ്യ ചർച്ചയായ സമ്മേളനം, യു. എ. ഇ. സുപ്രീം കൗൺസിൽ അംഗം ശൈഖ് സാലിം ബിൻ റക്കാദ് അൽ അമീരി ഉദ്ഘടനം ചെയ്‌തു. ചടങ്ങിൽ പ്രമുഖ പണ്ഡിതനും വാഗ്‌മിയുമായാ ഉസ്താദ്‌ സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ദാറുൽ ഹുദാ ഇസ്ലാമിക് സ്‌കൂൾ മുഖ്യ രക്ഷാധികാരി സാലിഹ് റാഷിദ് അൽ ദാഹിരി, കമ്മ്യൂണിറ്റി പോലീസ് പ്രതിനിധികൾ, വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് വിപുലമായ സൗകര്യങ്ങളാണ് സംഘടകർ ഒരുക്കിയത്.
- sainu alain