ഡിഗ്രി പരീക്ഷയില്‍ മുഹമ്മദ് സ്വഫ് വാന്‍ കെ. (ദാറുല്‍ഹുദാ കാമ്പസ്) ഒന്നാം റാങ്ക് നേടി. സൈനുല്‍ ആബിദ് എ.പി.കെ (എം.ഐ.സി ദാറുല്‍ഇര്‍ശാദ്, ചട്ടഞ്ചാല്‍), എം.ഡി ഇഹ്തിഷാമുല്ലാഹ് ശൈഖ് (ദാറുല്‍ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, നിക്‌സ്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി.
സീനിയര്‍ സെക്കണ്ടറി വാര്‍ഷിക പരീക്ഷയില്‍ മുഹമ്മദ് അശ്ഫാഖ് എം.കെ (മാലിക് ദീനാര്‍ അക്കാദമി, തളങ്കര) ഒന്നാം റാങ്ക് നേടി. മുഹമ്മദ് സ്വഫ് വാന്‍ പി (സബീലുല്‍ ഹിദായ, പറപ്പൂര്‍) രണ്ടും എം.ഡി ഷഹീന്‍ഷാ മൊല്ല (ദാറുല്‍ഹുദാ വെസ്റ്റ് ബംഗാള്‍ കാമ്പസ്) മൂന്നും റാങ്കുകള്‍ നേടി.
സെക്കണ്ടറി ഫൈനല്‍ പരീക്ഷയില്‍ മലയാളം മീഡിയം വിഭാഗത്തില്‍ മുഹമ്മദ് അദ്‌നാന്‍ ബി (ദാറുല്‍ഫലാഹ് തളിപ്പറമ്പ്), മുഹമ്മദ് അജ്മല്‍ ഇ.എ (എം.ഐ.സി ദാറുല്‍ഇര്‍ശാദ്, ഉദുമ), മുഹമ്മദ് റബീഅ് എ.പി (ദാറുസ്സലാം അക്കാദമി, തലശ്ശേരി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.
ഉര്‍ദു മീഡിയം (നിക്‌സ്) വിഭാഗത്തില്‍ അസീസുര്‍റഹ്മാന്‍ (ദാറുല്‍ഹുദാ ആസാം കാമ്പസ്), ജെഹ്‌റുല്‍ബുയാന്‍ (ദാറുല്‍ഹുദാ ആസാം കാമ്പസ്), അബൂ സഈദ് അലി (ദാറുല്‍ഹുദാ ആസാം കാമ്പസ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.
വാഴ്‌സിറ്റിയുടെ ഫത്വിമാ സഹ്‌റാ വനിതാ കേളേജിലെ ഫൈനല്‍ പരീക്ഷയില്‍ ഷഫ്‌നാ തസ്‌നീം എം.പി ഒന്നും മര്‍യം സുഫൈറ പി രണ്ടും ആഇശ ബി.എ മൂന്നും റാങ്കുകള്‍ നേടി.
മമ്പുറം ഖുഥ്ബുസ്സമാന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലെ ഫൈനല്‍ പരീക്ഷയില്‍ സയ്യിദ് സദീദ്, സയ്യിദ് അസ് ലഹ്, മുഹമ്മദ് അമീന്‍ എ്ന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.
സപ്ലിമെന്ററി പരീക്ഷ മെയ് 19 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതായിരിക്കും. വിശദമായ പരീക്ഷാ ഫലം വാഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
- Darul Huda Islamic University