ഇബാദ് ഖാഫിലക്ക് SKSSF യു എ ഇ കമ്മിറ്റിയുടെ ടെമ്പോ ട്രാവലര്‍
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രബോധക വിഭാഗമായ ഇബാദിന്റെ ഖാഫില പദ്ധതിക്കായി സംഘടനയുടെ യു എ ഇ ഘടകം ടെമ്പോ ട്രാവലര്‍ നല്‍കി. ഇബാദിന്റെ കീഴില്‍ ലഹരിക്കും മറ്റു സാമൂഹ്യ തിന്മകള്‍ക്കുമെതിരെ വിവിധ പ്രദേശങ്ങളില്‍ നടന്നുവരുന്ന ബോധവത്കരണ സംഘമാണ് ഖാഫില. ഗൃഹസമ്പര്‍ക്ക പരിപാടികള്‍, പഠന ക്ലാസ്സുകള്‍, കൗണ്‍സലിംഗ്, ഡിഅഡിക്ഷന്‍ തുടങ്ങിയ പദ്ധതികളാണ് ഖാഫിലയുടെ ഭാഗമായി നടക്കുന്നത്. വര്‍ഷങ്ങളായി സംസ്ഥാനത്തിനകത്തും പുറത്തും നടന്നു വരുന്ന പദ്ധതിക്ക് എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മിറ്റിയാണ് പുതിയ ടെമ്പോ ട്രാവലര്‍ നല്‍കിയത്. പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, എസ് കെ എസ് എസ് എഫ് പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് താക്കോല്‍ നല്‍കി ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. യു എ ഇ നാഷണല്‍ പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ അബൂദാബി, സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, പി എം.റഫീഖ് അഹ്മദ്, ഹുസൈന്‍ ദാരിമി ദുബൈ, ഇബ്രാഹിം ഫൈസി പേരാല്‍, സയ്യിദ് യാസീന്‍ തങ്ങള്‍ റാസല്‍ഖൈമ, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, സാലിം ഫൈസി കൊളത്തൂര്‍, ഇസ്ഹാഖ് കുന്നക്കാവ് ഷാര്‍ജ, കുഞ്ഞാലന്‍കുട്ടി ഫൈസി, ആസിഫ് ദാരിമി പുളിക്കല്‍, ജലീല്‍ എടക്കുളം, ജബ്ബാര്‍ കോട്ടക്കല്‍, സുബൈര്‍ മങ്ങാട്, റാഫി പുനൂര്‍, സലാം ഗൂഡലൂര്‍, മൊയ്തീന്‍ കുട്ടി യമാനി പന്തിപ്പൊയില്‍, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ സംബന്ധിച്ചു. ഇബാദ് കണ്‍വീനര്‍ സാജിഹു ശമീര്‍ അസ്ഹരി സ്വാഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.
ഫോട്ടോ: ഇബാദ് ഖാഫില പദ്ധതിക്ക് എസ് കെ എസ് എസ് എഫ് യു എ ഇ കമ്മിറ്റി നല്‍കുന്ന ടെമ്പോ ട്രാവലര്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് കൈമാറുന്നു
- SKSSF STATE COMMITTEE