ചെമ്പരിക്ക ഖാസി കേസ്; പ്രക്ഷോഭ സമ്മേളനത്തിന് അന്തിമരൂപമായി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്തയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് പത്തിന് ഞായറാഴ്ച കോഴിക്കോട് സംഘടിപ്പിക്കുന്ന പ്രക്ഷോഭ സമ്മേളനത്തിന് അന്തിമരൂപമായി. വൈകിട്ട് അഞ്ച് മണിക്ക് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പരിപാടി സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാകും.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ സമരപ്രഖ്യാപനം നടത്തും. സമസ്ത നേതാക്കളായ സി കെ എം സാദിഖ് മുസ്ലിയാര്‍, യു എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പി കെ പി അബ്ദുസ്സലാം മുസ്ലിയാര്‍, എം ടി അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ് വി, ത്വാഖ അഹമ്മദ് മുസ്ലിയാര്‍, എം എ ഖാസിം മുസ്ലിയാര്‍, മുക്കം ഉമര്‍ ഫൈസി, എ. വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സംബന്ധിക്കും. ഇടി മുഹമ്മദ് ബഷീര്‍ എംപി, എം കെ രാഘവന്‍ എംപി, എളമരം കരീം എം. പി, ഡോ. പി സുരേന്ദ്രനാഥ്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രസംഗിക്കും.

സംഘാടക സമിതി യോഗത്തില്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കെ. കെ. ഇബ്രാഹിം മുസ്ലിയാര്‍, കെ പി കോയ, നാസര്‍ഫൈസി കൂടത്തായി, ഹുസൈന്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ അൽ ഖാസിമി, യൂനുസ് ഫൈസി കാസര്‍കോട്, എഞ്ചിനീയര്‍ പി മാമുക്കോയ ഹാജി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, പിടി അശ്‌റഫ് ബാഖവി ചാലിയം ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്‍വീനര്‍ സത്താര്‍ പന്തലൂര്‍ സ്വാഗതവും ഒ. പി. എം അശ്‌റഫ് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE