ലഹരി മുക്ത പദ്ധതികളുമായി വെൽനസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിച്ചു

കുറ്റിപ്പുറം : ലഹരിമരുന്ന്, ഇന്റർനെറ്റ് തുടങ്ങിയവക്കടിമപ്പെട്ടവർക്കും മാനസിക പ്രശ്നങ്ങളുള്ളവർക്കുമായി എസ്കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെൽനസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ സൊലൂഷൻസ് ആന്റ് റിഹാബിലിറ്റേഷൻ കുറ്റിപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. എസ്. കെ. എസ്. എസ്. എഫ് മുപ്പതാം വാർഷികാഘോഷ പദ്ധതികളുടെ പ്രഥമ സംരംഭമായിട്ടാണ് കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. മാനസികാരോഗ്യ മേഖലയിലേക്കുള്ള സംഘടനയുടെ പ്രഥമ ചുവടുവെപ്പാണിത്. സാമൂഹികവും മാനസികവുമായി മനുഷ്യന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ശാസ്ത്രീയ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ ക്രിയാത്മകമായി ഇടപെടുന്ന ഒരു സംവിധാനവും സംസ്‌ക്കാരവുമാണ് വെല്‍നസിലൂടെ ലക്ഷ്യം വെക്കുന്നത്.

കൂടെ സാമൂഹികഭദ്രതയെ ദുര്‍ബലപ്പെടുത്തുന്ന ലഹരിയുപയോഗത്തെ മറികടക്കാനുള്ള ലഹരി മുക്തി ചികിത്സ കാര്യക്ഷമമായി നടപ്പിലാക്കാന്‍ വെല്‍നസ് സംവിധാനമൊരുക്കിയിട്ടുണ്ട്. അതിലൂടെ ലഹരിക്കടിമപ്പെട്ടവരുടെ ഫലപ്രദമായ അതിജീവനത്തിന് വെല്‍നസിൽ വിദഗ്ദരുടെ മേൽനോട്ടത്തിൽ പദ്ധതികളാവിഷ്കരിച്ചിട്ടുണ്ട്.

ലഹരി വിമോചന ചികിത്സ, വൈദ്യശാസ്ത്ര ചികിത്സ, മനശാസ്ത്ര പരിശോധനകൾ, വിവിധ മനശാസ്ത്ര സാമൂഹിക ചികിത്സ, പുനരധിവാസം, കുടുംബ കൗൺസിലിങ്, മോറൽ ഡിവലപ്മെൻറ്, സ്വഭാവ വൈകല്യങ്ങൾക്കുള്ള ചികിത്സ, കൗമാര കൗൺസിലിങ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. ഡോക്ടർ, സൈക്യാട്രി ഡോക്ടർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, സൈക്യാട്രിക് നഴ്സ്, സോഷ്യൽ സ്കിൽ ട്രെയിനർ, തുടങ്ങിയവർ ഉൾക്കൊള്ളുന്ന സംഘമാണ് വെൽനസ് ഇൻസ്റ്റിറ്റ്യൂട്ടിന് നേതൃത്വം നൽകുന്നത്.

അന്താരാഷ്ട്രനിലവാരമുള്ള ചികിത്സയും പുനരധിവാസവും ലഭിക്കുന്ന ഒരു സ്ഥാപനമായി വളർത്തിയെടുക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ മാനസികാരോഗ്യ, സാമൂഹിക മേഖലകളിൽ സജീവമായി ഇടപെടുന്ന ഒരു സംവിധാനമാണ് വെൽനസിന്റെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക്: 9562771133, wellnessips@gmail. com


ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് ട്രൈസനേറിയം പ്രഥമ സംരംഭമായി കുറ്റിപ്പുറത്ത് പ്രവർത്തനമാരംഭിച്ച വെൽനസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ സൊലൂഷൻസ് ആന്റ് റിഹാബിലിറ്റേഷൻ
- SKSSF STATE COMMITTEE