സമസ്ത ഫാളില കോഴ്‌സ്; പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ ആരംഭിച്ച ഫാളില കോഴ്‌സിന്റെ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ചേളാരി സമസ്താലയത്തില്‍ സംഘടിപ്പിച്ച സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് മാനേജ്‌മെന്റ് മീറ്റില്‍ വെച്ച് സമസ്ത കേരള ഇസ്‌ലാം ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പ്ലസ്ടു വിഷയങ്ങള്‍ക്ക് പുറമെ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, അഖീദ, നഹ്‌വ്, താരീഖ് എന്നീ വിഷയങ്ങളാണ് ഫാളില കോഴ്‌സിനുള്ളത്.

സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് സമിതി കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അദ്ധ്യക്ഷനായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കബീര്‍ ഫൈസി നന്ദിയും പറഞ്ഞു. പാഠ പുസ്തകങ്ങള്‍ കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോയില്‍ നിന്നും ലഭിക്കും.


- Samasthalayam Chelari