ജീവിത സൗകര്യമോ സൗന്ദര്യമോ തങ്ങൾക്ക് വിഷയമേ അല്ലാത്ത വിധം വിധേയത്വം സൃഷ്ടിക്കുന്ന യതാർത്‌ഥ ദർശനമാണ് തസ്വവ്വുഫെന്ന് അദ്ധേഹം പറഞ്ഞു. ആത്മീയ വിശുദ്ധി വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പ്രകടമാക്കുക, ആരാധന നിഷ്കളങ്കമായി അള്ളാഹുവിലേക്ക് സമർപ്പിക്കുബ്ബോൾ മാത്രമാണ് യതാർത്‌ഥ മുസ്ലിമായി നിലകൊള്ളാൻ കഴിയൂ. അവർക്കാണ് ഈ ലോകത്തും പരലോകത്തും വിജയമുണ്ടാകുക എന്നും ഫൈസി കൂട്ടിച്ചേർത്തു.
ആദ്യാത്മക ജീവിതം നയിച്ച മഹാനായ ഉസ്താദ് അത്തിപ്പറ്റ മുയ്തീൻ കുട്ടി മുസ്ലിയാരുടെ ജീവിത വിശുദ്ധിയെ വാനോളം പുകഴ്ത്തി കൊണ്ടാണ് വിഷയത്തിലേക്ക് കടന്ന് ചെന്നത്. മൺ മറഞ്ഞ് പോയ വളരെയധികം മഹാന്മാരുടെ ആത്മീയ ജീവിതം വിശദീകരിച്ചു തരികയും എന്നാൽ അത്തിപ്പറ്റ ഉസ്താദ് ആ ആത്മീയത എങ്ങനെയാണു ജീവിച്ച് കാണിച്ച് തന്നതെന്നും ഫൈസി വിവരിച്ചു.
വിവിധ പരിപാടികളിൽ സംബന്ധിക്കുന്നതിന്ന് വേണ്ടി യുഎഇ യിലെത്തിയതായിരുന്നു പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ ഉസ്താദ് എം. പി മുസ്തഫൽ ഫൈസി, അൽ ഐൻ സുന്നീ യൂത്ത് സെന്റെർ ഊഷ്മള സ്വീകരണമാണ് നൽകിയത്. അൽ ഐൻ ദാറുൽഹുദാ ഇസ് ലാമിക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു. സുന്നീ വിശ്വാദർശ രംഗത്തെ സംവേദനത്തിന്റെ പുതിയ മാർഗങ്ങളെ കുറിച്ച് വിഷയാവതരണം നടത്തപ്പെട്ട ചടങ്ങിൽ അൽ ഐൻ സുന്നി യൂത്ത് സെന്റെർ പ്രസിഡണ്ട് സയ്യിദ് വി. പി. പൂക്കോയ തങ്ങൾ ബാഅലവി അധ്യക്ഷനായിരുന്നു. ചടങ്ങിൽ സുന്നീ യൂത്ത് സെന്റർ ജനറൽ സെക്രട്ടറി ഇ. കെ മുയ്തീൻ ഹാജി സ്വാഗതം പറഞ്ഞു. അൽഐൻ ദാറുൽഹുദാ സ്കൂൾ പ്രിൻസിപ്പൽ മുനീർ ചാലിയിൽ ഉൽഘാടനം ചെയ്തു. ദാറുൽ ഹുദാ വൈസ് പ്രിൻസിപ്പൽ അയ്യൂബ് ഖാൻ, ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ: ഇ. കെ. ഇബ്രാഹീം തുടങ്ങിയവർ ആശംസകൾ നേർന്നു.
- sainu alain