'റമളാനിലൂടെ റയ്യാനിലേക്ക്'; SKSSF ആത്മപ്രചാരം ഉദ്ഘാടനം ഏപ്രിൽ 25ന്

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മറ്റി ഏപ്രിൽ 25 മുതൽ ജൂൺ 5 വരെ റമളാനിലൂടെ റയ്യാനിലേക്ക് എന്ന സന്ദേശവുമായി നടക്കുന്ന ആത്മപ്രചാരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ 25ന് കോഴിക്കോട് പാറന്നൂരിൽ നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ബഷീർ ഫൈസി ദേശമംഗലം പ്രമേയ പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.

ക്യാമ്പയിന്റെ ഭാഗമായി പഠന ക്ലാസുകൾ, ക്വിസ്സ് പ്രോഗ്രാം, ഇഫ്താർ മീറ്റ്, പ്രഭാഷണങ്ങൾ, സൗഹൃദ സംഗമങ്ങൾ, ബദ്ർ സന്ദേശ പ്രചാരണം തുടങ്ങിയവ സംഘടിപ്പിക്കും. കുവൈത്ത് കേരള ഇസ് ലാമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാമ്പയിന്റ മുന്നോടിയായി രണ്ടായിരം നിർധന കുടുംബങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഇഫ്ത്വാർ കിറ്റുകൾ നൽകും.

ഇതു സംബന്ധമായി ഇസ്ലാമിക്ക് സെന്ററിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈ: പ്രസിഡണ്ട് കുഞ്ഞാലൻകുട്ടി ഫൈസി നടമ്മൽ പൊയിൽ അദ്ധ്യക്ഷനായി സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ ഉത്ഘാടനം ചെയ്തു. റശീദ് ഫൈസി വെള്ളായിക്കോട്, ടി. പി സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ, നിസാം കൊല്ലം, ആശിഖ് കഴിപ്പുറം, ശുക്കൂർ ഫൈസി കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ഫൈസൽ ഫൈസി മടവൂർ സ്വാഗതവും, ശഹീർ പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു
- SKSSF STATE COMMITTEE