ഭിന്ന ലൈംഗികതയും ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രവും; സെമിനാര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയിലെ കര്‍മ്മ ശാസ്ത്ര പഠന വിഭാഗം സംഘടിപ്പിക്കുന്ന 'ഭിന്ന ലൈംഗികതയും ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രവും' വിഷയത്തില്‍ മാര്‍ച്ച് 17 ന് സംഘടിപ്പിക്കുന്ന ഏകദിന സെമിനാറിനുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഭിന്ന ലൈംഗികതയുടെ ഇസ്‌ലാമിക വീക്ഷണം, സാമൂഹിക പരിസരം, നിയമാവകാശങ്ങള്‍, ഫിഖ്ഹുല്‍ ഖുന്‍സ തുടങ്ങിയ ഗഹനമായ വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ദാറുല്‍ഹുദായുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അവസാന തിയ്യതി മാര്‍ച്ച് 12. കൂടുതല്‍ വിവരങ്ങള്‍ക്ക് 8594088445 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University