SKSBV സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍. വൈസ്. പ്രസിഡണ്ടുമാര്‍ പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍, അഫ്‌സല്‍ രാമന്തളി, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, ഫുആദ് വെള്ളിമാട്കുന്ന്. ജനറല്‍ സെക്രട്ടറി റബീഉദ്ദീന്‍ വെന്നിയൂര്‍ ജോയിന്റ് സെക്രട്ടറിമാര്‍ മുനാഫര്‍ ഒറ്റപ്പാലം, റിസാല്‍ദര്‍ അലി ആലുവ, നാസിഫ് തൃശൂര്‍, ഫര്‍ഹാന്‍ മില്ലത്ത്, തൗഫീഖ് റഹ്മാന്‍ കാസര്‍ക്കോട്. ട്രഷറര്‍ മുഹമ്മദ് അസ്‌ലഹ് മുതുവല്ലൂര്‍ ഉപദേശകസമിതി ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഖാസിമി, കണ്‍വീനര്‍ സത്താര്‍ പന്തല്ലൂര്‍ എന്നിവരെയുമാണ് തെരഞ്ഞെടുത്തത്.

എസ്. കെ. ജെ. എം. സി. സി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദവി ഉദ്ഘാടനം ചെയ്തു. എസ്. കെ. ജെ. എം. സി. സി മാനേജര്‍ എം. എ ചേളാരി അദ്ധ്യക്ഷത വഹിച്ചു. എസ്. കെ. ജെ. എം. സി. സി സെക്രട്ടറി ഹുസൈന്‍ കുട്ടി മൗലവി എസ്. കെ. ജെ. എം. സി. സി സംസ്ഥാന കമ്മിറ്റി അംഗം ഹസൈനാര്‍ ഫൈസി ഫറോഖ് തുടങ്ങിയവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.



1. പ്രസിഡണ്ട് : പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍



2. ജനറല്‍ സെക്രട്ടറി : റബീഉദ്ദീന്‍ വെന്നിയൂര്‍



3. ട്രഷറര്‍ : മുഹമ്മദ് അസ്‌ലഹ് മുതുവല്ലൂര്‍
- Samastha Kerala Jam-iyyathul Muallimeen