വിദ്യാർഥികളിൽ വർദ്ധിച്ച് വരുന്ന തിന്മക്കതിരെ സ്കൂൾ അധികൃതർ ഉണർന്ന് പ്രവർത്തിക്കണം: അബ്ബാസലി തങ്ങൾ

തേഞ്ഞിപ്പാലം:വിദ്യാർഥികളിൽ വർദ്ധിച്ച് വരുന്ന തിന്മകൾക്കെതിരെ സ്കൂൾ അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്ന് അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ്( അസ്മി) സംസ്ഥാന പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഹിനൂർ ലീ കാഞ്ചീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അസ്മി സ്കൂൾ മാനേജ്മെൻറ് ശിൽപ ശാലയിൽ അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയാരുന്നു അദ്ദേഹം. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി ഉദ്ഘാടനം ചെയ്തു. ഡോ. എൻ. എ. എം അബ്ദുൽ ഖാദർ, യു. ശാഫി ഹാജി ചെമ്മാട്, കെ. കെ. എസ് തങ്ങൾ, അഹമ്മദ് വാഫി കക്കാട്, ഒ. കെ. എം കുട്ടി ഉമരി, എം എ ഖാദർ, അഡ്വ. പി. പി ആരിഫ്, അഡ്വ. നാസർ കാളമ്പാറ, അനീസ് ജിഫ്രി തങ്ങൾ, മജീദ് പറവണ്ണ സംസാരിച്ചു. അസ്മി സംസ്ഥാന ജന. സെക്രട്ടറി ഹാജി പി. കെ മുഹമ്മദ് സ്വാഗതവും സെക്രട്ടി നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു. അബ്ദുറഹ്മാൻ കായക്കൊടി, റഹീം ചുഴലി, റഷീദ് കമ്പളക്കാട് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തിനകത്തും പുറത്തുമായി അസ്മിയുടെ കീഴിൽ രജിസ്ട്ര ചെയ്യപ്പെട്ട മുന്നൂറോളം സ്കൂളുകളിൽ നിന്നുമുള്ള മാനേജ്മെൻറ് പ്രതിനിധികൾ സംബന്ധിച്ചു.

javascript:void(0);

ഫോട്ടോ: അസ്മി സ്കൂൾ മാനേജ്മെൻറ് ശിൽപ ശാല ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി ഉദ്ഘാടനം ചെയ്യുന്നു.
- Samasthalayam Chelari