സമസ്ത പൊതുപരീക്ഷ ഏപ്രില്‍ 14, 15 തിയ്യതികളില്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ ഏപ്രില്‍ 14, 15 തിയ്യതികളില്‍ നടത്താന്‍ വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചി. നേരത്തെ നിശ്ചയിച്ച ഏപ്രില്‍ 13ന് മുസ്‌ലിം സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ നടക്കുന്നതിനാലാണ് 15-ലേക്ക് മാറ്റിയത്. വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ പൊതുപരീക്ഷ തിയ്യതികളില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യക്ക് പുറത്ത് ഏപ്രില്‍ 12, 13 നാണ് പൊതുപരീക്ഷ നടക്കുന്നത്. പുനഃക്രമീകരിച്ച സമയവിവരം www.samastha.info വെബ്‌സൈറ്റില്‍ ലഭിക്കും.
- Samasthalayam Chelari