- Samastha Kerala Jam-iyyathul Muallimeen
SKSBV സത്യ സമ്മേളനം 31 ന്
ചേളാരി: ''പറയാം നമുക്ക് സത്യം മാത്രം അതെത്ര കൈപ്പേറിയതാണങ്കിലും'' എന്ന പ്രമേയത്തെ ആസ്പദമാക്കി സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സത്യ സമ്മേളനം മാര്‍ച്ച് 31 ന് വൈകിട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി 459 റെയിഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. വിഡ്ഢി ദിനമായി കണകാക്കപ്പെടുന്ന ഏപ്രില്‍ ഒന്നിന്റെ മുഖ്യ ധാരണയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ബോധവല്ക്കരിക്കലാണ് സത്യ സമ്മേളനത്തിന്റെ ലക്ഷ്യം. സത്യ സമ്മേളനം വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ കര്‍മ രംഗത്തിറങ്ങണമെന്നു സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen