തൃശ്ശൂർ ജില്ലാ SKSSF മേഖല കൗൺസിൽ 31 മുതൽ ഏപ്രിൽ 6 വരെ

തൃശ്ശൂർ: എസ് കെ എസ് എസ് എഫ് ട്രൈസനേറിയം മുപ്പതാം വാർഷിക പദ്ധതികളുടെ അവതരണവും യൂണിറ്റ് ശാക്തീകരണവും ലക്ഷ്യമിട്ട് ജില്ലയിലെ 13 മേഖലകളിൽ ജില്ലാ ഭാരവാഹികൾ നടത്തുന്ന പര്യടനം 31ന് തുടക്കം കുറിക്കും. മേഖലകളിൽ വിളിച്ചു ചേർക്കപ്പെടുന്ന സമ്പൂർണ്ണ കൗൺസിലിൽ വച്ച് അടുത്ത ആറുമാസക്കാലം ജില്ലയിൽ നടപ്പിലാക്കപ്പെടുന്ന പദ്ധതികൾ അവതരിപ്പിക്കും. മേഖല, ക്ലസ്റ്റർ, യൂണിറ്റ് കമ്മിറ്റികളിലെ മുഴുവൻ ഭാരവാഹികളും കൗൺസിലർമാരും പങ്കെടുക്കും. പുതിയ യൂണിറ്റുകൾ രൂപീകരിക്കുകയും നിലവിലുള്ള യൂണിറ്റുകളെ ശാക്തീകരിക്കുകയുമാണ് കൗൺസിലിന്റെ പ്രധാന ലക്ഷ്യം. യൂണിറ്റുകളെ പ്രവർത്തനങ്ങളെ മാനദണ്ഡമാക്കി വിവിധ ഗ്രേഡുകളാക്കി തിരിക്കും. ലീഡേർസ് ഹണ്ട്, അവധിക്കാല സഹവാസ ക്യാമ്പ്, ജില്ലാ റമളാൻ പ്രഭാഷണം തുടങ്ങിയവ പദ്ധതികളിൽ ഉൾപ്പെടുന്നു.

മേഖല പര്യടനത്തിന്റെ തീയതിയും ഓരോ മേഖലയിലും എത്തിച്ചേരുന്ന സമയക്രമവും താഴെ ചേർക്കുന്നു.

മാർച്ച് 31 ഞായർ: 4:30 pm - 6:00 pm വടക്കാഞ്ചേരി, 7:00 pm - 9:00 pm ദേശമംഗലം.
ഏപ്രിൽ 1 തിങ്കൾ: 7:00 pm - 8:30 pm കൈപ്പമംഗലം, 9:00 pm - 10:30 pm നാട്ടിക.
ഏപ്രിൽ 2 ചൊവ്വ: 7:00: pm - 8:30 pm വടക്കേക്കാട്, 9:00 pm - 10:30 pm ചാവക്കാട്.
ഏപ്രിൽ 3 ബുധൻ: 5:30 pm - 8:00 pm കൊടുങ്ങല്ലൂർ, 9:00 pm - 10:30 pm വെള്ളാങ്ങല്ലൂർ & മാള.
ഏപ്രിൽ 4 വ്യാഴം: 4:00 pm - 5:30 pm തൃശൂർ (ചേർപ്പ്), 7:00 pm - 8:30 pm പാലപ്പിള്ളി.
ഏപ്രിൽ 6 ശനി: 7:00 pm - 9:00 pm കുന്നംകുളം.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur